മുബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് മുംബൈയിൽ മുങ്ങിയ ബാർജിലുണ്ടായിരുന്നവരിൽ (Barge) 22 പേർ മുങ്ങിമരിച്ചു. 51 പേരെ കാണാതായി. 188 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ബാർജിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുമായി ഐഎൻഎസ് കൊച്ചി (INS Kochi) ഇന്ന് രാവിലെ മുംബൈ തുറമുഖത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാവികസേന (Indian Navy) നടത്തിയ തിരച്ചിലിലാണ് 22 പേരുടെ മൃതദേഹം കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

261 പേരുമായി പോയ ബാർജ് ആണ് മുങ്ങിയത്. ഓയിൽ ആൻഡ് നാച്ചുറൽ ​ഗ്യാസ് കോർപ്പറേഷന്റെ (ONGC) തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാവികസനേ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. എണ്ണ പര്യവേഷണവും ഖനനവും നടത്തുന്നതിനായി മുംബൈക്കടുത്ത് കടലിൽ നങ്കൂരമിട്ടിരുന്ന ബാർജുകൾ തിങ്കളാഴ്ചയോടെയാണ് ടൗട്ടെ ചുഴലിക്കാറ്റിൽ (Cyclone) നിയന്ത്രണംവിട്ട് ഒഴുക്കിൽപ്പെട്ടത്.


ALSO READ: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും


ഇതിൽ പി-305 ബാർജ് ബോംബൈ ഹൈയിൽ മുങ്ങിപ്പോയി. ​ഗാൽ കൺസ്ട്രക്ടർ എന്ന ബാർജ് കാറ്റിൽപ്പെട്ട് മണ്ണിൽ ഉറച്ചുപോയി. മറ്റൊരു ബാർജും എണ്ണ ഖനനം നടത്തുന്നതിനുള്ള റി​​​ഗും ആഴക്കടലിലേക്ക് ഒഴുകിപ്പോയി. ​ഗാൽ കൺസ്ട്രക്ടറിലുണ്ടായിരുന്ന 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചിരുന്നു.


രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചു. ടൗട്ടെ ചുഴലിക്കാറ്റ് ദുരിതം വിതച്ച ​ഗുജറാത്തിലെയും ദിയുവിലെയും പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി. ഉന, ദിയു, ജാഫറാബാദ്, മഹുവ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി ആകാശമാർ​ഗം നിരീക്ഷണം നടത്തിയത്. അഹമ്മദാബാദിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോ​ഗവും ചേർന്നു.


ALSO READ: Cyclone Tauktae ഗുജറാത്തിൽ തീരം തൊട്ടു, ഗുജറാത്തിൽ മണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യുന്നു


ടൗട്ടെ ചുഴലിക്കാറ്റിൽ ​ഗുജറാത്തിലെ 12 ജില്ലകളിലായി 45 പേരാണ് മരിച്ചത്. സൗരാഷ്ട്ര മേഖലയിലെ അംറേലി ജില്ലയിൽ മാത്രം 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാവ്ന​ഗറിലും സോംനാഥിലും എട്ട് പേർ വീതം മരിച്ചു. അതേസമയം, ബം​ഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപംകൊള്ളാൻ സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ മധ്യ ബം​ഗാൾ ഉൾക്കടലിൽ മെയ് 23ന് ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നും തുടർന്ന് ചുഴലിക്കാറ്റായി പരിണമിക്കുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ ഈ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് നീങ്ങില്ലെന്നാണ് സൂചന. വടക്കോട്ട് സഞ്ചരിച്ച് ബം​ഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാക്കിയേക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക