Opposition Meeting Update: 2024ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിയ്ക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങളുടെ ഭാഗമായി നടക്കുന്ന നിര്‍ണ്ണായക യോഗത്തിനായി ഇന്ന് നേതാക്കള്‍ ബെംഗളൂരുവിൽ ഒത്തുചേരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Enforcement Directorate raids: തമിഴ്നാടിനെ ഉന്നം വെച്ച് ഇഡി; ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടിലും റെയ്ഡ്


റിപ്പോര്‍ട്ട് അനുസരിച്ച് 24 പാര്‍ട്ടികളുടെ നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ മാസം ബീഹാറിലെ പറ്റ്നയിൽ നടന്ന പ്രതിപക്ഷ യോഗത്തില്‍നിന്നും വ്യത്യസ്തമായി 8 പാര്‍ട്ടികളുടെ നേതാക്കള്‍കൂടി കർണ്ണാടകയിലെ ബെംഗളൂരുവിൽ നടക്കുന്ന രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന്  ഉന്നത വൃത്തങ്ങൾ അറിയിച്ചു.  


"മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (Marumalarchi Dravida Munnetra Kazhagam (MDMK), കൊങ്കു ദേശ മക്കൾ പാർട്ടി (Kongu Desa Makkal Katchi (KDMK), വിടുതലൈ ചിരുതൈകൾ പാർട്ടി (Viduthalai Chiruthaigal Katchi (VCK), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (Revolutionary Socialist Party (RSP), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (All India Forward Bloc), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ndian Union Muslim League (IUML), കേരള കോൺഗ്രസ് (Kerala Congress (Joseph), യോഗത്തിൽ ചേരുന്ന പുതിയ രാഷ്ട്രീയ പാർട്ടികളിൽ കേരള കോൺഗ്രസ് (Kerala Congress (Mani) എന്നിവരും ഉൾപ്പെടുന്നു," പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 


ബെംഗളൂരുവിൽ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന കെഡിഎംകെയും എംഡിഎംകെയും 2014 ല്‍ നടന്ന  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷികളായിരുന്നു.  


ഈ സമ്മേളനത്തിലെ പ്രധാന വഴിത്തിരിവ് എന്നാല്‍ ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുക്കും എന്നതാണ്.  ഡൽഹി അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർമാരുടെ സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസിനെ എതിർക്കുന്ന ആം ആദ്മി പാർട്ടിക്ക് കോൺഗ്രസ് പിന്തുണ നല്‍കിയതോടെയാണ് പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ എഎപി തീരുമാനിച്ചത്.
 
യോഗത്തിനുള്ള എല്ലാ ഒരുക്കങ്ങളും നിരീക്ഷിക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയാണ് ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്. എല്ലാ പ്രതിപക്ഷ നേതാക്കൾക്കും നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.


യോഗത്തിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ കോൺഗ്രസ് ജനറൽ സെക്രട്ടറി കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജയറാം രമേശും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സംയുക്ത വാർത്താസമ്മേളനം നടത്തും. കൂടാതെ പ്രതിപക്ഷ നേതാക്കളെല്ലാം ഉച്ചയോടെ യോഗത്തിന് എത്തിത്തുടങ്ങുമെന്നാണ് സൂചന. വൈകുന്നേരം 6 മണിക്ക് ഒരു അനൗപചാരിക മീറ്റിംഗ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, തുടർന്ന് രാത്രി 8 മണിക്ക് അത്താഴവും ഉണ്ടായിരിക്കും. ജൂലൈ 18 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വൈകുന്നേരം 4 മണി വരെ തുടരും എന്നാണ് സൂചന.


സമീപഭാവിയിൽ പാർട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ, നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തൽ, വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിനുള്ള തന്ത്രങ്ങൾ, പൊതുപരിപാടികൾ, എന്നിവ ബെംഗളൂരു യോഗം ചർച്ച ചെയ്‌തേക്കും.


15ലധികം പാർട്ടികൾ പങ്കെടുത്ത ആദ്യ പ്രതിപക്ഷ ഐക്യ യോഗം ജൂൺ 23 ന് പറ്റ്നയില്‍  നടന്നിരുന്നു. ആ യോഗം വിളിച്ച് ചേര്‍ത്തത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.