മുംബൈ ഭീകരാക്രമണം നടത്തിയതിന് പിന്നിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി മുഹമ്മദ് അലി ദുർറാനി
166 പേരുടെ ജീവനെടുത്ത 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് പാകിസ്താന്റെ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് അലി ദുർറാനി.
ന്യൂഡൽഹി: 166 പേരുടെ ജീവനെടുത്ത 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് പാകിസ്താന്റെ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് അലി ദുർറാനി.
ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻറ് അനാലിസിസ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിൽ പാക് സർക്കാറിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരൻ അജ്മൽ കസബ് പാക്ക് പൗരനാണെന്നു വെളിപ്പെടുത്തിയതിനു അന്നത്തെ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയാണ് ദുരാനിയെ സ്‌ഥാനഭ്രഷ്‌ടനാക്കിയത്. ഇന്ത്യയുടെ നിലപാടിന് അനുകൂലമായ വെളിപ്പെടുത്തലിൽ ഏറെ കോപാകുലനുമായിരുന്നു ഗീലാനി.