ചെന്നൈ: രണ്ട് വയസ്സ് പ്രായമുള്ള കടുവയ്ക്ക് പ്രകൃതിദത്ത ആവാസവ്യവസ്ഥയൊരുക്കാനൊരുങ്ങി തമിഴ്നാട്. ആനമലൈ ടൈഗര്‍ റിസര്‍വില്‍ നാല് ഹെക്ടർ ഭൂമിയിലാണ് കടുവയ്ക്കായി പ്രത്യേക ആവാസ വ്യവസ്ഥ ഒരുക്കുന്നത്. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് വനംവകുപ്പ് അധികൃതര്‍ക്ക് തേയിലതോട്ടത്തില്‍ നിന്നും കടുവയെ ലഭിക്കുന്നത്. പദ്ധതിക്കായി വകയിരുത്തിയിരുത്തിയിരിക്കുന്നത് 3.5 കോടി രൂപയാണ്.  മനംബൊള്ളി ഫോറസ്റ്റ് റേഞ്ചിലുള്ള മന്ദിരിമറ്റം മേഖലയിലാണ് ഇപ്പോൾ കടുവയുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കടുവയ്ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. 140 കിലോഗ്രാം ഭാരമുണ്ട്. വനമേഖലകളിൽ എങ്ങനെ വേട്ടയാടാമെന്ന് പഠിപ്പിക്കുന്നതിന് കൂടി വേണ്ടിയിട്ടാണ് പ്രത്യേക ആവാസവ്യവസ്ഥയൊരുക്കുന്നത്. അതിനുശേഷം വിശാലമായ വനത്തിലേക്ക് കടുവയെ തുറന്നു വിടും. ഈ കടുവ വനപ്രദേശങ്ങളില്‍ കഴിയുന്ന കടുവകളുടെ സ്വഭാവസവിശേഷകതകള്‍  പ്രദര്‍ശിപ്പിക്കുന്നുണ്ട്. 


ALSO READ: പരാതി നല്‍കാനെത്തിയ വ്യക്തിയെ മര്‍ദിച്ചു; പോലീസുദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി


നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ (എന്‍ടിസിഎ) മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കടുവയെ പുതിയ ആവാസവ്യവസ്ഥയിലേക്ക് മാറ്റുക. ഇതിനായി വന്യജീവി ജീവശാസ്ത്രജ്ഞരുടെ  ഉപദേശവും അധികൃതര്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ. വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന വന്യജീവി ജീവശാസ്ത്രജ്ഞനായ കെ.രമേശ് ഉടനെ ആനമലൈ കടുവ സങ്കേതം സന്ദര്‍ശിക്കുമെന്നാണ് സൂചന. ഇദ്ദേഹം ഇതിനു മുന്നേയും  സമാന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.