ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആര്‍.എസ് പുരയില്‍ ഇന്നലെ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ ഒരു കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. 192 ബറ്റാലിയനിലെ സീതാറാം ഉപാധ്യായ 27) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരക്കായിരുന്നു ആക്രമണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ വെടിവെയ്പ്പില്‍ പരിക്കേറ്റ നാട്ടുകാരായ നാലുപേരില്‍ രണ്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.


പ്രകോപനമൊന്നുമില്ലാതെ ശക്തമായ വെടിവെപ്പും മോട്ടാര്‍ ആക്രമണവും നടന്നുവെന്ന് ബി.എസ്.എഫ് പറഞ്ഞു. ആക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്ന് സൈനിക വക്താവ് അറിയിച്ചു. 


ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​ർ​എ​സ് പു​ര​യി​ൽ പാ​ക് സൈ​ന്യം രൂ​ക്ഷ​മാ​യ ഷെ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ടി​വ​ന്നിരുന്നു. ഇ​തി​നു ശേ​ഷം വീ​ണ്ടും മേ​ഖ​ല​യി​ൽ പാ​ക് സൈ​ന്യം ആ​ക്ര​മ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.