ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ പോകുന്ന ഝലം എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പഞ്ചാബിലെ ലുധിയാനയിൽ, ഫില്ലാവൂരിനും ലധോവലിനും ഇടയിൽ വച്ച് പുലർച്ചെ 3.05നായിരുന്നു ട്രെയിനിന്‍റെ പത്തു കോച്ചുകൾ പാളം തെറ്റിയത്. ജമ്മുവിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. വേഗം കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബി5, എസ്1, പിസി, എസ് 2, എസ് 4, എസ് 5, എസ് 6, എസ് 7, എസ് 8 എന്നീ ബോഗികളാണ് പാളം തെറ്റിയത്.24 ബോഗികളാണ് ട്രെയിനുള്ളത്.ട്രെയിന്‍ സത്ലജ് പാലത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടു മുമ്പാണ് അപകടം.


അപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള നാല് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജലന്ധര്‍-ഡല്‍ഹി, അമൃത്സര്‍-ഡല്‍ഹി ഇന്റര്‍സിറ്റി, അമൃത്സര്‍- ഹരിദ്വാര്‍ ജനശതാബ്ദി, അമൃത്സര്‍-ചണ്ഡീഗഢ് സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. നിരവധി ട്രെയിനുകള്‍ വഴി തിരിച്ച്‌ വിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.അപകടകാരണം  റെയില്‍വേ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.