നര്‍മ്മദ: ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ലോക പ്രസിദ്ധമായ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം നിർമ്മിച്ച 30 അടി ഉയരമുള്ള ഭീമാകാരമായ ദിനോസറിന്‍റെ പ്രതിമ തകര്‍ന്നു!!


COMMERCIAL BREAK
SCROLL TO CONTINUE READING

നിര്‍മ്മിക്കാന്‍ ഏകദേശം ഒരു മാസമെടുത്ത ദിനോസറിന്‍റെ പ്രതിമയാണ് ഞായറാഴ്ച തകര്‍ന്നുവീണത്.


ഗുജറാത്ത് സർക്കാരിന്‍റെ വിനോദസഞ്ചാര ആകർഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് കോടി രൂപ ചെലവില്‍ ദിനോസര്‍ നിര്‍മ്മിച്ചത്.


സംഭവത്തിൽ ആളപയമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും, സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൂറിസം വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. പദ്ധതിയുടെ പ്രവർത്തനക്ഷമതയും ടെൻഡര്‍ സംബന്ധിച്ചുള്ള വിഷയങ്ങളും പ്രതിപക്ഷം ആരോപണ വിഷയമാക്കിയിരിക്കുകയാണ്.


ടൂറിസം വികസനത്തിന്‍റെ ഭാഗമായി നിരവധി വിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്‌ സംസ്ഥാന സര്‍ക്കാര്‍. റിവർ റാഫ്റ്റിംഗ്, സഫാരി പാർക്ക് തുടങ്ങി നിരവധി പദ്ധതികളാണ് സര്‍ക്കാരിന്‍റെ അജണ്ടയില്‍ ഉള്ളത്.