കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയിൽ 30 കടുവകൾ ചത്തു. കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ പകുതിയോളം കടുവകൾ ചത്തതായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഈ മരണങ്ങൾ സാധാരണമായതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) കണക്കനുസരിച്ച്, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കടുവകളുടെ മരണം വർധിക്കുന്നത് സാധാരണയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൻഹ, പന്ന, രൺതംബോർ, പെഞ്ച്, കോർബറ്റ്, സത്പുര, ഒറാങ്, കാസിരംഗ, സത്യമംഗലം തുടങ്ങിയ കടുവാ സങ്കേതങ്ങളിൽ നിന്നാണ് ഈ മരണങ്ങളിൽ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 30 മരണങ്ങളിൽ 16 എണ്ണം മാത്രമാണ് സംരക്ഷണ കേന്ദ്രത്തിന് പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ഏറ്റവും കൂടുതൽ കടുവകൾ ചത്തത് മധ്യപ്രദേശിലാണ്. ഒമ്പത് കടുവകളാണ് ഇവിടെ ചത്തത്.


ALSO READ: Wayanad Tiger: വയനാട്ടിൽ സ്വാകാര്യത്തോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി


തൊട്ടുപിന്നാലെ ഏഴ് കടുവകൾ ചത്ത മഹാരാഷ്ട്രയാണ്. ഇവിടെ ചത്ത കടുവകളിൽ ഒരു കുട്ടിയും മൂന്ന് പ്രായപൂർത്തിയായവരും ഉൾപ്പെടുന്നു. ബാക്കിയുള്ളവ മുതിർന്നവയാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ കടുവകളുടെ മരണം വർധിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കടുവകളുടെ മരണനിരക്ക് വർധിക്കുമെന്നും. ഈ മരണങ്ങൾ സാധാരണമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.


“ഈ രണ്ട് സംസ്ഥാനങ്ങളിലും (മധ്യപ്രദേശിലും മഹാരാഷ്ട്രയിലും) കടുവകൾ കൂടുതലായി ചാകുന്നതിന്റെ കാരണം അവയിൽ മുതിർന്ന കടുവകളുടെ എണ്ണം കൂടുതലാണ് എന്നതാണ്. ഈ വർഷം ചത്ത കടുവകളുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കടുവകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായും മരണസംഖ്യയിൽ വർധനവുണ്ടാകും. എൻ‌ടി‌സി‌എയുടെ ഡാറ്റയിൽ നിന്ന്, ഏതൊരു വർഷത്തിലും ഏറ്റവും കൂടുതൽ കടുവകൾ ചത്തൊടുങ്ങുന്നത് ജനുവരി മുതൽ മാർച്ച് വരെയാണ്. അവർ തങ്ങളുടെ പ്രദേശങ്ങൾ ഉപേക്ഷിച്ച് പുറത്തേക്ക് പോകുന്ന സമയമാണിത്, അതിനാൽ കടുവകൾ തമ്മിൽ സംഘർഷമുണ്ടാകും. കടുവകൾക്കിടയിലും പ്രാദേശിക സംഘർഷങ്ങളുണ്ട്.'' ഒരു മുതിർന്ന എൻടിസിഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.


ALSO READ: Wayanad Tiger Attack : വയനാട്ടിൽ വീണ്ടും കടുവാ ഭീതി; കൂടുകൾ സ്ഥാപിച്ച് വനം വകുപ്പ്


കടുവകളുടെ എണ്ണം ആറ് ശതമാനം വർധിച്ചു. അതിനാൽ മരണസംഖ്യയിലും വർധനവുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. “കടുവകളുടെ മരണസംഖ്യ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. കടുവകളുടെ എണ്ണം വർധിച്ചുവരുന്നതും കണക്കിലെടുക്കണം. ഒരു കടുവയുടെ ശരാശരി ആയുസ്സ് 12 വർഷമാണ്,'' ഈ വർഷവും കടുവകളുടെ എണ്ണത്തിൽ ആറ് ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡാറ്റ അനുസരിച്ച്, ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത് സ്വാഭാവിക കാരണങ്ങളാലാണ്, അതേസമയം വേട്ടയാടലാണ് രണ്ടാമത്തെ വലിയ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2020-ൽ ഏഴ്, 2019-ൽ 17, 2018-ൽ 34 എന്നിങ്ങനെയാണ് വേട്ടയാടൽ കേസുകളുണ്ടായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.