Kudagu : കർണാടക (Karnataka) കുടകിൽ ഒരു റെസിഡൻഷ്യൽ സ്കൂളിലെ 32 വിദ്യാർഥികൾക്ക് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. 10 പെൺകുട്ടികൾക്കും, 22 ആൺകുട്ടികൾക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 9,10,11,12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെല്ലാം തന്നെ നിലവിൽ ചികിത്സയിൽ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടകിലെ മെഡിഗരിയിൽ ഉള്ള ജവഹർ നവോദയ വിദ്യാലയത്തിലാണ് വിദ്യാർഥികൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച കുട്ടികളിൽ 22 പേർക്ക് യാതൊരു ലക്ഷണങ്ങളും ഇനിയും ഉണ്ടായിട്ടില്ല. എന്നാൽ 10 വിദ്യാർഥികൾക്ക് ലക്ഷണങ്ങൾ ഉണ്ട് .  കൂടാതെ സ്കൂളിലെ ഒരു ജീവനക്കാരനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരനും ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.


ALSO READ: India COVID Udpate : രാജ്യത്ത് 16,000ത്തിൽ അധികം കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, 733 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു


രോഗബാധ സ്ഥിരീകരിച്ച കുട്ടികൾ എല്ലാം തന്നെ നിലവിൽ മെഡിഗിരി ഡിസ്ട്രിക്ട് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് കുട്ടികളിൽ എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമായി  തന്നെ തുടരുകയാണ്. സ്കൂളിൽ ആകെ 270 വിദ്യാർഥികളാണ് ഉള്ളത്. എല്ലാ വിദ്യാർഥികളിലും കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്.


ALSO READ: Kerala COVID Update : സംസ്ഥാനത്തെ കോവിഡ് കേസിൽ വർധനവ്, ഇന്ന് റിപ്പോർട്ട് ചെയ്തത് 9,000ത്തിൽ അധികം കേസുകൾ


അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,156 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം വർധനവാണ്  രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് (India) കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,60,989 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Health Ministry) റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 733 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.


ALSO READ: COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട


രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനമാണ്. കഴിഞ്ഞ 23 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ്  പോസിറ്റിവിറ്റി നിരയ്ക്ക് 2 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. അതേസമയം വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ശതമാനമാണ്. കഴിഞ്ഞ 33 ആഴ്ചകളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിന് താഴെയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.