ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ്‌ പ്ലാന്റിൽ നടന്ന പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു.  17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  ഇവരെ നെയ്‌വേലി ലിഗ്നൈറ്റ്‌ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  പരിക്കേറ്റ പലരുടെയും നില ഗുരുത്തരമാണെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഭീകരാക്രമണം: മൂന്നു വയസുകാരനെ സൈന്യം രക്ഷിച്ചത് അതിസാഹസികമായി..!


പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള ഖനി സൈറ്റിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. സ്ഥിരം തൊഴിലാളികള്‍ക്ക് പുറമെ കരാര്‍ തൊഴിലാളികളും ഈ സമയം പ്ലാന്റിലുണ്ടായിരുന്നു. അതേസമയം ബോയിലര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് അന്വേഷിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.


Also read: ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും ഭീകര സംഘടനകളും കൈകോർക്കുന്നു..! 


രണ്ട് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. കഴിഞ്ഞ മെയ് മാസത്തിലും ഇവിടെ സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു.  അന്ന് ഏഴോളം പേർക്ക് പരിക്കേറ്റിരുന്നു.  തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.  ഇതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടാകുന്നത്.