ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് നാലു മരണം
ഉത്തര്‍പ്രദേശിലെ മീററ്റില്‍ അനധികൃത നിര്‍മാണമായ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഉത്തര്‍പ്രദേശിലെലാണ് സംഭവം.
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അനധികൃത നിര്‍മാണമായ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഉത്തര്‍പ്രദേശിലെലാണ് സംഭവം.
മീററ്റിലെ കന്റോണ്‍മെന്റ് മേഖലയിലെ നിയമവിരുദ്ധമായ നിര്‍മാണം പൊളിച്ചുമാറ്റുന്നതിനിടെ ഒരു കെട്ടിടം ഇടിഞ്ഞ് വീണ കെട്ടിടത്തിനടിയില്‍ പെട്ടാണ് നാലുപേരും മരിച്ചത്. ആറോളം പേര്‍ അവഷ്ടിങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കന്റോണ്‍മെന്റ് മേഖലയിലെ അനധികൃത നിര്‍മാണമായ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കാന്‍ അധികൃതര്‍ നടപടികള്‍ തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.