ന്യൂഡൽഹി: ശനിയാഴ്ച ഡൽഹിയിൽ 416 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏഴ് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. പോസിറ്റിവിറ്റി നിരക്ക് 14.37 ശതമാനം ആയതായും നഗര ആരോഗ്യ വകുപ്പ് പങ്കുവച്ച ഡാറ്റകൾ വ്യക്തമാക്കുന്നു. കൂടാതെ, കോവിഡുമായി ബന്ധപ്പെട്ട് ഒരു മരണവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ മരണസംഖ്യ 26,529 ആയി. ബുധനാഴ്ച ആരോ​ഗ്യ വകുപ്പ് ബുള്ളറ്റിൻ പുറത്ത് വിട്ടിരുന്നില്ല. വ്യാഴാഴ്ച പുറത്ത് വിട്ട ബുള്ളറ്റിൻ പ്രകാരം അണുബാധ മൂലമുള്ള മരണസംഖ്യ 26,526 ആണ്. ഡൽഹിയിൽ വ്യാഴാഴ്ച 295 കോവിഡ് വൈറസ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. പോസിറ്റീവ് നിരക്ക് 12.48 ശതമാനമാണ്. ബുധനാഴ്ച, നഗരത്തിൽ 300 കേസുകൾ രേഖപ്പെടുത്തി, ഓഗസ്റ്റ് 31ന് ശേഷം ആദ്യമായി, രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് നിരക്ക് 13.89 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് നഗരത്തിൽ 377 കേസുകൾ രേഖപ്പെടുത്തിയിരുന്നു.


ചൊവ്വാഴ്ച 11.82 ശതമാനം പോസിറ്റിവിറ്റി നിരക്കും 214 കേസുകളും തിങ്കളാഴ്ച 7.45 ശതമാനം പോസിറ്റിവിറ്റി നിരക്കും 115 കേസുകളും ഞായറാഴ്ച 9.13 ശതമാനം പോസിറ്റിവിറ്റി നിരക്കും 153 കേസുകളും ശനിയാഴ്ച 4.98 പോസിറ്റിവിറ്റി നിരക്കും 139 കേസുകളും ഡൽഹിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് ഡൽഹി സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച പറഞ്ഞിരുന്നു.


ALSO READ: India Covid Update : രാജ്യത്ത് കോവിഡ് ആശങ്ക; 3,016 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 14 മരണം


കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കോവിഡ് സ്ഥിതിഗതികളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത കെജ്‌രിവാൾ, ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പറഞ്ഞു.


രാജ്യത്ത് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണവും വർധിക്കുകയാണ്. ജനുവരി 16ന് ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കേസുകൾ 20,10,312 ആയി ഉയർന്നു. വെള്ളിയാഴ്ച 2,895 കോവിഡ് പരിശോധനകൾ നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.


717 രോഗികൾ ഹോം ഐസൊലേഷനിലാണെന്നും സജീവ കേസുകളുടെ എണ്ണം നിലവിൽ 1,216 ആണെന്നും അധികൃതർ അറിയിച്ചു. ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, വൈറസിന്റെ പുതിയ XBB.1.16 വകഭേദം കുതിച്ചുചാട്ടത്തിന് കാരണമാകുന്നതായി സംശയിക്കുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആളുകൾ കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും വാക്സിനുകളുടെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്നും അവർ പറയുന്നു.


കൂടുതൽ ആളുകൾക്ക് ഇൻഫ്ലുവൻസ വൈറസ് ബാധിക്കുകയും പനിയും അനുബന്ധ ലക്ഷണങ്ങളും ഉണ്ടാകുകയും ചെയ്യുമ്പോൾ മുൻകരുതലെന്ന നിലയിൽ കൂടുതൽ ആളുകൾ സ്വയം കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നതിന്റെ ഫലമായിരിക്കാം കേസുകളുടെ എണ്ണത്തിലെ ഈ വർധനവിന് കാരണമെന്നും അവർ പറയുന്നു. ഇൻഫ്ലുവൻസ എ സബ്-ടൈപ്പ് എച്ച് 3 എൻ 2 വൈറസ് മൂലമാണ് ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.