മുംബൈ: BJP യ്ക്ക് അന്ത്യശാസനം നല്‍കി ശിവസേന!! 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി വെറും 48 മണിക്കൂര്‍ കൂടി മാത്രം BJPയ്ക്കായി കാത്തിരിക്കും. ശേഷം Plan - B യുമായി മുന്നോട്ടു നീങ്ങാനുറച്ച് ശിവസേന... 


മഹാരാഷ്ട്രയിലെ നീക്കങ്ങള്‍ നിരീക്ഷിച്ചാല്‍ ഇത്തവണ പിടിമുറുക്കിയിരിക്കുകയാണ് ശിവസേന എന്ന് മനസിലാക്കാം. മുന്‍പ് സംഭവിച്ചതുപോലെ BJPയുടെ വാഗ്ദാനങ്ങള്‍ക്ക് മുന്‍പില്‍ മുട്ടി മടക്കാന്‍ ഇത്തവണ ശിവസേന തയ്യാറല്ല. കൂടാതെ, Plan - B  തയ്യാറാണ്. BJP  തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ Plan - Bയുമായി മുന്നോട്ടു നീങ്ങാനാണ് ശിവസേനയുടെ പദ്ധതി.


Plan - B അനുസരിച്ച് മഹാരാഷ്ട്രയില്‍ ശിവസേന NCP സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തും. കോണ്‍ഗ്രസ്‌ പുറത്തു നിന്നും സര്‍ക്കാരിന് പിന്തുണ നല്‍കുന്നു. ഭൂരിപക്ഷത്തിനാവശ്യമായ 145 സീറ്റുകള്‍ അനായാസം നേടാന്‍ സഖ്യത്തിന് കഴിയും. ശിവസേന ഇപ്പോള്‍ കളിക്കുന്നത് Safe Game ആണ്. ജയം എന്തായാലും ശിവസേനയ്ക്ക് തന്നെ എന്നത് പാര്‍ട്ടിയുടെ Plan - B യിലൂടെ വ്യക്ത൦!!


കൂടാതെ, Plan - B യാണ് ശിവസേനയുടെ Plan - A എന്നാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അവകാശപ്പെടുന്നത്. കൂടാതെ, മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതായും ശിവസേന നേതാക്കള്‍ അവകാശപ്പെടുന്നു. ആ നിലയ്ക്ക് ഒരു കാര്യം വ്യക്തമാണ്‌. ശിവസേന വ്യക്തമായ ലക്ഷ്യത്തോടെയാണ് കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ഇത്തവണ ആഗ്രഹിക്കുന്നത് നേടിയെടുത്തേ ശിവസേന അടങ്ങൂ.


ഇതോടെ, അടുത്ത 48 മണിക്കൂര്‍ BJPയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ഈ മണിക്കൂറുകള്‍ കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ BJPയ്ക്ക് അധികാരം നഷ്ടപ്പെടും.


തത്കാലം BJPയും ശിവസേനയും തമ്മില്‍ ചര്‍ച്ച നടക്കുന്നില്ല. തങ്ങളുടെ ആവശ്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ശിവസേനയെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മയക്കാന്‍ ബിജെപിയ്ക്ക് സാധിക്കുന്നില്ല എന്നതാണ് നിലവില്‍ BJP നേരിടുന്ന ഏറ്റവും വലിയ  പ്രശ്നം. 


കൂടാതെ, ശിവസേനയുടെ മുതിര്‍ന്ന നേതാവായ ആദിത്യ താക്കറേയെ, തിരഞ്ഞടുപ്പ് വിജയത്തില്‍ BJPയുടെ ഒരു നേതാവുപോലും അഭിനന്ദിച്ചില്ല എന്നതും "പിണക്കത്തിന്" കാരണമായി മാറിയിരിക്കുകയാണ്. ഒപ്പം, ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും BJP ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച വേളയില്‍ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറേയും എത്തിച്ചേര്‍ന്നിരുന്നു. BJPയുടെ നേര്‍ക്ക്‌ ശിവസേന കാട്ടിയ താത്പര്യവും പരിഗണയും തിരിച്ച് BJP  കാട്ടിയില്ല എന്നതും പരിഭവത്തിന് കാരണമായി.


ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാക്കനുസരിച്ചു എല്ലാ കാര്യത്തിലും 50:50 ഫോര്‍മുല പ്രാവര്‍ത്തികമാക്കണമെന്ന നിബന്ധനയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. അതില്‍ 2.5 വര്‍ഷം വീതം ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ മുഖ്യമന്ത്രി പദവിയിലിരിക്കുമെന്ന വാഗ്ദാനവുമുണ്ട്. എന്നാല്‍, ബിജെപിയാകട്ടെ അത്തരമൊരു "വാക്ക്" ശിവസേനയ്ക്ക് നല്‍കിയതായി ഓര്‍മ്മിക്കുന്നുമില്ല.
 കൂടാതെ, അടുത്ത 5 വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ആയിരിക്കുമെന്ന് ബിജെപി പ്രസ്താവിക്കുകയും ചെയ്തു.


അതേസമയം, ബിജെപിക്കു തനിച്ചു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വമ്പന്‍ അവകാശവാദവുമായി ശിവസേന രംഗത്തിറങ്ങിയത് എന്നും വിലയിരുത്തപ്പെടുന്നു.


288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ പാര്‍ട്ടി. ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണു കക്ഷിനില. 


നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 8ന് അവസാനിക്കും.