ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പിയർ-റിവ്യൂഡ് ജേണലായ ലാൻസെറ്റിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ലോകത്തിലെ ഏറ്റവും കുറഞ്ഞ രക്തസമ്മർദ്ദ രോഗനിർണയ നിരക്ക് ഇന്ത്യയിലാണെന്ന് കാണിക്കുന്നു. ആത്മനിയന്ത്രണവും ആരോ​ഗ്യകരമായ ഭക്ഷണവും രക്തസമ്മർദ്ദവും ഹൃദയാഘാതവും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി മദ്യം കഴിക്കുന്നത് വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയമിടിപ്പിന് കാരണമാകും. ഇത് ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്നറിയപ്പെടുന്നു. ഇത് സാധാരണയായി അവധി ദിവസങ്ങളിലോ നീണ്ട വാരാന്ത്യങ്ങളിലോ മദ്യപാനത്തിന് ശേഷം കാണപ്പെടുന്നു. സാധാരണ ഹൃദയാരോ​ഗ്യമുള്ള ആളുകൾക്ക് പോലും ഇത് സംഭവിക്കാം.


ബിപി മരുന്നുകൾ പതിവായി കഴിക്കുക


പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ മരുന്നുകൾ കഴിക്കാൻ മറക്കുന്നത് അസാധാരണമല്ല. ഇത് ബിപി നിയന്ത്രണം മോശമാക്കും. അതിനാൽ ദിവസവും ബിപി മരുന്നുകൾ കഴിക്കുന്നത് ഉറപ്പാക്കുക.


സജീവമായിരിക്കുക


ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമങ്ങൾക്കായി നിങ്ങളുടെ തിരക്കുള്ള ഷെഡ്യൂളിൽ നിന്ന് കുറഞ്ഞത് 30 മിനിറ്റെങ്കിലും എടുക്കുന്നത് ഉറപ്പാക്കുക. വ്യായാമം, വേഗത്തിലുള്ള നടത്തം, എയറോബിക് വ്യായാമം പോലുള്ള കാര്യങ്ങൾ ചെയ്യാം. നിങ്ങൾ രക്തസമ്മർദ്ദമുള്ള ആളാണെങ്കിൽ ശാരീരികമായി സജീവമല്ലെങ്കിൽ, ഏതെങ്കിലും വ്യായാമ മുറകൾ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.


മിതമായ അളവിൽ ഭക്ഷണം കഴിക്കുക


മധുരപലഹാരങ്ങൾ അമിതമായി കഴിക്കാതിരിക്കുക. കുറഞ്ഞ സോഡിയം, കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണം എന്നിവ ശീലമാക്കുക. പഞ്ചസാരയ്ക്ക് പകരം ശർക്കര, ഈന്തപ്പഴം തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.