ന്യുഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേർക്കാണ് പുതുതായി കോവിഡ് (Covid19) സ്ഥിരീകരിച്ചത്.  ഇതോടെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 76,51,108 ആയി.   മാത്രമല്ല 717 പേർക്കാണ് ഒറ്റ ദിവസം കൊണ്ട് ജീവന് നഷ്ടപ്പെട്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ചികിത്സയിലുള്ളത് 7,40,090 പേരാണ്.  61,775 പേർ രോഗമുക്തരായിട്ടുണ്ട്.  ഇതോടെ രാജ്യത്ത് കോവിഡ് (Covid19) മുക്തരായവരുടെ എണ്ണം 67,95,103 ആയിട്ടുണ്ട്.  ഇന്ത്യയിൽ കൊറോണ ബാധിതർ കൂടുതലുള്ള സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയാണ്.  അതുപോലെ തമിഴ്നാട്ടിലും, ഉത്തരപ്രദേശിലും, പശ്ചിമ ബംഗാളിലും രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്.  


Also read: Walayar liquor tragedy: കോളനിയിലുള്ളവർ കഴിച്ച മദ്യം കണ്ടെത്തി 


ലോകത്ത് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് (Covid19) കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് ഇന്ത്യയിലാണ്.  അമേരിക്കയിൽ ഇതുവരെ 8,520,307 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  മരണനിരക്കിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്.  ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലും (America) ബ്രസീലിലും ആണ്.  


ആഗോളതലത്തിൽ 11.20 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവഹാനി സംഭവിച്ചിരിക്കുന്നത്.  കോവിഡ് ബാധിച്ചിരിക്കുന്നത് 4.06 കോടി ആളുകൾക്കാണ്.