Elderly Patients Death: ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ 4 ദിവസത്തിനുള്ളിൽ മരിച്ചത് 57 വൃദ്ധര്‍!! കടുത്ത ചൂട് മൂലമെന്ന് മന്ത്രി
Elderly Patients Death: സംഭവത്തെ തുടര്‍ന്ന് ബല്ലിയ ജില്ല ചീഫ് മെഡിക്കൽ സൂപ്രണ്ട് (CMS) ഡോ. ദിവാകർ സിംഗിനെ അസംഗഡിലേക്ക് സ്ഥലം മാറ്റി. വൃദ്ധരുടെ മരണം സംബന്ധിച്ച് അശ്രദ്ധമായ പരാമർശം നടത്തിയതിനാണ് സ്ഥലം മാറ്റം
Ballia, Uttar Pradesh: ഉത്തര്‍ പ്രദേശില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 57 വൃദ്ധര്‍ മരിച്ചത് വിവാദമാവുന്നു. കഴിഞ്ഞ 4 ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ മരണപ്പെടുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധര്‍ ആണ് മരിച്ചത്.
Also Read: Healthy Kitchen: ആരോഗ്യം സംരക്ഷിക്കാം, ഈ 4 കാര്യങ്ങൾ ഉടന്‍തന്നെ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ
വൃദ്ധ രോഗികളുടെ കൂട്ടത്തോടെയുള്ള മരണത്തിന് കാരണം കണ്ടെത്താന്‍ ലഖ്‌നൗവിൽ നിന്നുള്ള ആരോഗ്യ വകുപ്പിന്‍റെ സമിതി എത്തി. മേഖലയിലെ കൊടുംചൂടാണ് മരണ കാരണം എന്നാണ് സമിതിയുടെ കണ്ടെത്തല്‍. ആശുപത്രിയില്‍ സംഭവിച്ച മരണം കടുത്ത ചൂട് മൂലമാണെന്ന് ഡയറക്ടർ (Communicable Diseases) ഡോ.എ.കെ.സിംഗ്, ഡയറക്ടർ (Medical Care) കെ.എൻ.തിവാരി എന്നിവരടങ്ങിയ രണ്ടംഗ സമിതി വിലയിരുത്തി.
Also Read: Planet Vakri 2023: അടുത്ത 6 മാസം ഈ 3 രാശിക്കാര്‍ക്ക് വളരെ മോശം സമയം, ജാഗ്രത പാലിക്കണം
സംഭവത്തെ തുടര്‍ന്ന് ബല്ലിയ ജില്ല ചീഫ് മെഡിക്കൽ സൂപ്രണ്ട് (CMS) ഡോ. ദിവാകർ സിംഗിനെ അസംഗഡിലേക്ക് സ്ഥലം മാറ്റി. വൃദ്ധരുടെ മരണം സംബന്ധിച്ച് അശ്രദ്ധമായ പരാമർശം നടത്തിയതിനാണ് സ്ഥലം മാറ്റം. ആശുപത്രിയിൽ 20 ഓളം രോഗികൾ കടുത്ത ചൂട് കാരണം മരിച്ചതായി അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ജില്ലാ ആശുപത്രിയിലെ രേഖകൾ പ്രകാരം, 54 മരണങ്ങളിൽ, 40 ശതമാനം രോഗികൾക്ക് പനി ഉണ്ടായിരുന്നു, 60 ശതമാനം പേർ മറ്റ് അസുഖങ്ങൾ ബാധിച്ചവരാണ്. ജില്ലയിൽ ഇതുവരെ രണ്ട് പേർ മാത്രമാണ് ചൂട് ബാധിച്ച് മരിച്ചത്." സിഎംഒ കുമാർ വ്യക്തമാക്കി. കൂടാതെ, പ്രതിദിനം 125 മുതൽ 135 വരെ രോഗികളാണ് ഇവിടെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്നത്. ഇത് ആശുപത്രിയുടെ ക്ഷമതയ്ക്ക് അതീതമാണ് എന്നാണ് നിരീക്ഷണം.
"ജൂൺ 15 ന്, 154 രോഗികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 23 രോഗികൾ വിവിധ കാരണങ്ങളാൽ മരിച്ചു. 20 രോഗികൾ ജൂൺ 16 ന് മരിച്ചപ്പോൾ, അടുത്ത ദിവസം 11 പേർ മരിച്ചു. എല്ലാവരും 60 വയസ്സിനു മുകളിലുള്ളവരാണ്", സിഎംഒ കുമാർ പറഞ്ഞു.
അതേസമയം, മരിച്ച രോഗികളില്‍ അധികവും നെഞ്ചുവേദന, ക്രമരഹിതമായ ശ്വാസോച്ഛ്വാസം, പനി എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ചിലര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങി.
അതേസമയം, വേനൽക്കാലത്ത് പ്രായമായവരുടെ മരണനിരക്ക് വര്‍ദ്ധിക്കുന്നു എന്ന് ബല്ലിയ നഗറിൽ നിന്നുള്ള എംഎൽഎയും യുപി ഗതാഗത മന്ത്രിയുമായ ദയാശങ്കർ സിംഗ് പറഞ്ഞു. ഇത് മുമ്പും സംഭവിച്ചിരുന്നു എന്നും ഇത്തവണ മാത്രമല്ല ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വഭാവിക മരണങ്ങളും സംഭവിക്കുന്നുണ്ടെന്നും അതിനെ ചൂടുമായി മാത്രം ബന്ധിപ്പിക്കരുതെന്നും സിംഗ് പറഞ്ഞു. ഇത് ഇപ്പോള്‍ മറ്റൊരു വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.
സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിയ്ക്കുകയാണ് സമാജ്‌വാദി പാർട്ടി. സംഭവത്തെ ദൗർഭാഗ്യകരവും ലജ്ജാകരവുമെന്നാണ് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്. പൊതുജനങ്ങൾക്ക് വൈദ്യുതി എത്തിക്കാനോ ശരിയായ ചികിത്സ നൽകാനോ ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബല്ലിയയും മധ്യ, കിഴക്കൻ ഉത്തര്‍ പ്രദേശ് മുഴുവനും കടുത്ത ചൂടില്‍ വലയുകയാണ്. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കണക്കനുസരിച്ച്, ബല്ലിയയിൽ ഞായറാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 43.5 ഡിഗ്രി സെൽഷ്യസാണ്, ഇത് സാധാരണയേക്കാൾ ആറ് ഡിഗ്രി കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...