ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പിലെത്തി മുടി വെട്ടിയ 12 പേരില്‍ ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്‍ഡോറിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒരാള്‍ അടുത്തിടെ ഈ ബാര്‍ബര്‍ ഷോപ്പിലെത്തി മുടി വെട്ടിയിരുന്നു. ഇയാള്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചു. 


മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന പച്ചയായ മനുഷ്യന്‍; എല്ലാ അര്‍ത്ഥത്തിലും കര്‍ഷകനായ ഒരു താരം!!


 


ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്നേ ദിവസം സലൂണിലെത്തിയ 12 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. ഇവരില്‍ ആറു പേര്‍ക്ക് കൊറോണയുണ്ടെങ്കിലും ബാര്‍ബര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. 


ഇവര്‍ക്ക് മുടി വെട്ടാന്‍ ബാര്‍ബര്‍ ഉപയോഗിച്ചത് ഒരേ തുണിയാണ് എന്നാണ് കണ്ടെത്തല്‍. ഖര്‍ഗോണ്‍ ജില്ലയില്‍ ഇതുവരെ 60 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.