ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണ് അറു പേർ മരിച്ചു. അമ്പതിലധികം പേർക്ക് പരുക്കേറ്റു. ജൈന മതവിഭാഗത്തിൽപെട്ടവരുടെ ആഘോഷമാണ് ലഡ്ഡു മഹോത്സവം. മഹോത്സവത്തിന്റെ ഭാഗമായി ലഡ്ഡു അർപ്പിക്കാനായി നിരവധിയാളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. നിരവധിപ്പേർ കയറിനിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെയാണ് മുളയിൽ തീർത്ത പ്ലാറ്റ്ഫോം നിലംപൊത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുള കൊണ്ട് നിർമിച്ച പ്ലാറ്റ്ഫോം ഭക്തരുടെ ഭാരം താങ്ങാനാകാതെ തകർന്നു വീഴുകയായിരുന്നു. സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയെന്നും ചെറിയ പരുക്കുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വീട്ടിലേക്ക് പറഞ്ഞയച്ചെന്നും ബാഗ്പത്ത് പൊലീസ് മേധാവി അർപിത് വിജയവർഗിയ പറ‍ഞ്ഞു. 


ബറൗത്തിലെ ജൈന വിഭാഗക്കാരാണ് ല‍ഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടത്തുന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വഴിപാടായി ലഡു സമർപ്പിക്കുന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ പ്രധാന പരിപാടി. ഇതിന് വിശ്വാസികൾക്ക് കയറി നിൽക്കാനായി തയ്യാറാക്കിയ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു.


കഴി‌ഞ്ഞ 30 വർഷമായി ജൈന സമൂഹം ഇവിടെ ലഡു മഹോത്സവം നടത്തിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അസ്മിത ലാൽ പറഞ്ഞു. പരിക്കേറ്റവരിൽ ഇരുപതോളം പേരുടെ പരിക്കുകൾ നിസാരമായിരുന്നെന്നും അവർ അറിയിച്ചു. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി രക്ഷാപ്രവ‍ർത്തനം ഏകോപിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.