Fire Accident: ഡൽഹി INA മാർക്കറ്റിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തം; 6 പേർക്ക് പരിക്ക്
Fire At Delhi INA Market: തീപിടുത്തത്തിൽ റെസ്റ്റോറന്റിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായിട്ടാണ് റിപ്പോർട്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐഎന്‍എ മാര്‍ക്കറ്റിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ട്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്.
Also Read:
തീപിടുത്തത്തിൽ റെസ്റ്റോറന്റിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായിട്ടാണ് റിപ്പോർട്ട്. ഫുഡ് റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഇവിടെ ഒരു റെസ്റ്റോറന്റില്‍ നിന്നും പടർന്ന തീ തൊട്ടടുത്ത റെസ്റ്റോറന്റിലേക്ക് ആളിപ്പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. എന്നാല്‍ ആവശ്യത്തിലധികം വാണിജ്യ സിലിണ്ടറുകള്‍ റെസ്റ്റോറന്റില്‍ സൂക്ഷിച്ചിരുന്നെന്നും ഇത് പൊട്ടിത്തെറിച്ചാകാം തീപിടിത്തമുണ്ടായതെന്നുമാണ് ഫയര്‍ ഫോഴ്സിന്റെ നിഗമനം.
CUET UG 2024 ഫലം: അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം..
CUET UG Result 2024: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( NTA) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് 2024 ന്‍റെ ഫലം പ്രസിദ്ധീകരിച്ചു.
എൻടിഎ നൽകിയ കണക്കുകൾ പ്രകാരം ഈ വർഷം 1347820 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 1113610 പേർ പങ്കെടുത്തു. ഇതിൽ 519283 സ്ത്രീകളും 594324 പുരുഷന്മാരും 7 ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുമാണുള്ളത്.
CUET UG ഫലം ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in. ൽ ലഭ്യമാണ്. വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. നൽകിയിരിക്കുന്ന ലിങ്ക് വഴി വിദ്യാർത്ഥികൾ അവരുടെ CUET UG സ്കോർകാർഡ് ഫലം ഡൗൺലോഡ് ചെയ്യാം. CUET UG ഫലം പരിശോധിക്കുന്നതിനും CUET സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നതിനും അപേക്ഷകർക്ക് നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം.
മെയ് മാസത്തിൽ നടത്തിയ പരീക്ഷകളുടെ CUET UG 2024 ഉത്തരസൂചിക ജൂലൈ 7 ന് പുറത്തിറക്കിയിരുന്നു. തുടർന്ന് ജൂലൈ 19 ലെ പരീക്ഷയുടെ ഉത്തരസൂചിക ജൂലൈ 22 ന് പുറത്തിറക്കി.