ന്യുഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോറോണ 6977 കേസുകൾ സ്ഥിരീകരിച്ചു.  154 പേരുടെ മരിച്ചു.  ഇതോടെ രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 1,38, 845 ആയി ഉയർന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ 77,103 പേർക്കാണ് രാജ്യത്ത് ചികിത്സയിലുള്ളത്.  57,720 പേരുടെ രോഗം ഭേദമായി. 4021 പേരാണ് കോറോണ ബാധിച്ച് രാജ്യത്ത് മരിച്ചത്.   


Also read: ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു 


കോറോണ ബാധിച്ചിരിക്കുന്ന രാജ്യങ്ങളിൽ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് രണ്ടു ദിവസത്തിനുള്ളിൽ കോറോണ കേസുകൾ പെരുകുകയാണ്.  അതുകൊണ്ടുതന്നെ രോഗവ്യപാനത്തിന്റെ വേഗത ആശങ്കാ ജനകമാണ്.  അതിനിടയിൽ രോഗ വ്യാപനം മൂർധന്യാവസ്ഥയിലേക്ക് ആകാൻ പോകുന്നതേയുള്ളൂവെന്നാണ്  വിദഗ്ദ്ധരുടെ അഭിപ്രായം. 


Also read: മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമം...


ഇന്ത്യയിൽ കോറോണ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.  ഇപ്പോൾ രോഗബാധിതരുടെ എണ്ണം അൻപതിനായിരം കവിഞ്ഞു.  അതിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്.  രണ്ടാമതായി കൂടതൽ പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് തമിഴ്നാട്ടിലാണ്.  ഇവിടെ 16277 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.