Maoists Killed In Telangana: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ തെലങ്കാനയിൽ കൊല്ലപ്പെട്ടു
Maoists Killed: ചാൽപാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് എകെ 47 തോക്കുകളും വിവിധ സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തു.
ഹൈദരാബാദ്: തെലങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചൽപ്പാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു.
Also Read: വീണ്ടും ഇരുട്ടടി; തുടർച്ചയായ അഞ്ചാം തവണയും ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിച്ചു!
രണ്ട് എകെ 47 തോക്കുകളും വിവിധ സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം ഇവരിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
പ്രദേശത്ത് തിരച്ചിൽ നടക്കുകയാണ്. കൊല്ലപ്പെട്ടവരിൽ മാവോയിസ്റ്റ് നേതാവ് ബദ്രുവും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങൾ കൂടുതൽ പരിശോധനകൾക്ക് ശേഷമാകും സ്ഥിരീകരിക്കുക എന്നാണ് റിപ്പോർട്ട്.
Also Read: ശനി വ്യാഴത്തിന്റെ നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും വൻ സമ്പത്തും ഐശ്വര്യവും!
പോലിസും മാവോയിസ്റ്റ് വിരുദ്ധസേനയും സംയുക്തമായ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. രണ്ടാഴ്ച മുൻപ് ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു. ഛത്തീസ്ഗഢിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തെലങ്കാനയിൽ കൂടുതൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടിനിടയിലാണ് ഈ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.