7th Pay Commission Big News: DA വര്‍ദ്ധനയ്ക്കായി കാത്തിരിയ്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത....!! DA വര്‍ദ്ധനവ്‌ സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചനകള്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു നിര്‍ണ്ണായക മന്ത്രിസഭായോഗം ഇന്ന് നടക്കാനിരിയ്ക്കുകയാണ്. ഈ യോഗത്തില്‍ ഡിഎ വർദ്ധനയും  ചര്‍ച്ചയാകും. എത്രയാണ് DA വര്‍ദ്ധന നല്‍കേണ്ടത് എന്നത് സംബന്ധിച്ചും ഇന്ന് തീരുമാനം ഉണ്ടാകും. അതായത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ഇന്ന് ഏറെ സന്തോഷം നല്‍കുന്ന ദിവസമാകാം.  


Also Read:  Good News..! PF അക്കൗണ്ട് ഉടമകള്‍ക്ക് ഉടന്‍ ലഭിക്കും 40,000 രൂപ...!!


റിപ്പോര്‍ട്ട്‌ അനുസരിച്ച് DA 4%  വരെ വര്‍ദ്ധിപ്പിക്കാം.  4%  വര്‍ദ്ധിക്കുന്നതോടെ മൊത്തം ഡിഎ 38 ശതമാനത്തിൽ എത്തും. ഈ ഉയര്‍ന്ന DA വര്‍ദ്ധനയ്ക്ക് കാരണം മെയ് മാസത്തെ സമീപകാല അഖിലേന്ത്യാ CPI-IW ഡാറ്റയാണ്.


2022 ഏപ്രിലിലെ അഖിലേന്ത്യാ CPI-IW 1.7 പോയിന്‍റ്  വർദ്ധിച്ച് 127.7  ആയി. 1 മാസത്തെ ശതമാനം മാറ്റത്തിൽ, മുൻ മാസത്തെ അപേക്ഷിച്ച് 1.35 ശതമാനമാണ് വര്‍ദ്ധന. ഏറ്റവും പുതിയ മന്ത്രാലയ റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തെ എഐസിപിഐ (AICPI) കണക്കുകൾ 129 ആണ്. ഇത് ഡിഎ വര്‍ദ്ധന പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കുമെന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്.  പല  മാധ്യമ വെബ്സൈറ്റുകളും DA വര്‍ദ്ധന 6% പ്രവചിയ്ക്കുന്നുണ്ട്.  


കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർഷത്തിൽ രണ്ടുതവണയാണ്  പരിഷ്കരിക്കുന്നത്.   ആദ്യത്തേത് ജനുവരി മുതൽ ജൂൺ വരെയാണ് നൽകുന്നത്. രണ്ടാമത്തേത് ജൂലൈ മുതൽ ഡിസംബർ വരെയും.  2022-ലെ ക്ഷാമബത്തയുടെ ആദ്യ വർദ്ധനവ് മാർച്ചിൽ പ്രഖ്യാപിച്ചു. 


1.16 കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ചെയ്യുന്ന ഈ പ്രഖ്യാപനത്തിനായാണ് ഇപ്പോള്‍ കാത്തിരിപ്പ്. അധിക ഗഡുവിന് 2022 ജനുവരി 1 മുതൽ പ്രാബല്യമുണ്ട്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല അനുസരിച്ചാണ് വർദ്ധനവ് പ്രഖ്യാപിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.