7th Pay Commission Big Update: ജൂലൈ മാസം  അടുത്തെത്തി, DA എത്ര വര്‍ദ്ധിക്കും  DA കുടിശ്ശിക എത്രമാത്രം ലഭിക്കും എന്നാണ് ചിന്തിയ്ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ മാസത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒന്നിന് പിറകെ ഒന്നായി സന്തോഷവാര്‍ത്തയാണ് ലഭിക്കുന്നത്.  അതായത്,  സാമ്പത്തിക നേട്ടങ്ങളുടെ നീണ്ട നിര തന്നെയുണ്ട്‌ ജൂലൈ മാസത്തില്‍.  ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വര്‍ദ്ധിക്കുക മാത്രമല്ല, കഴിഞ്ഞ 18 മാസത്തെ DA കുടിശ്ശിക ലഭിക്കുകയും ചെയ്യും. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ പുറത്തുവരും എന്നാണ് റിപ്പോര്‍ട്ട്.  യഥാർത്ഥത്തിൽ, കേന്ദ്ര ജീവനക്കാർ തങ്ങളുടെ കുടിശ്ശിക ഡിഎ നൽകണമെന്ന് വളരെക്കാലമായി സർക്കാരിനോട്‌  ആവശ്യപ്പെടുകയാണ്.  അതായത്  2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള ഒന്ന വര്‍ഷത്തെ DAയാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.  


Also Read:  7th Pay Commission: DA വർദ്ധനവ് മുതൽ PF പലിശ വരെ, സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ലഭിക്കും 3 വലിയ സമ്മാനങ്ങൾ..!!


അതേസമയം,  സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയായ രണ്ട് ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിൽ ഉടന്‍ തന്നെ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും  സർക്കാർ ഓരോ തവണയും അത് നിഷേധിച്ചതോടെ ജീവനക്കാരുടെ കാത്തിരിപ്പ് നീളുകയാണ്.  


Also Read:  SBI Latest Update: ബാങ്ക് സന്ദര്‍ശിക്കേണ്ട, ഈ സേവനങ്ങള്‍ 24x7 നിങ്ങളുടെ വിരല്‍ത്തുമ്പില്‍ നല്‍കുന്നു എസ്ബിഐ


എന്നാല്‍,  DA കുടിശ്ശിക സംബന്ധിച്ച് വലിയ ഒരു അപ്‌ഡേറ്റ്  പുറത്തുവന്നിരിയ്ക്കുകയാണ്. അതായത്,  2 ലക്ഷമല്ല,  കേന്ദ്ര ജീവനക്കാരുടെ അക്കൗണ്ടിൽ ഒറ്റത്തവണയായി 1.50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം  ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ 34% നിരക്കിലാണ് ഡിഎ നൽകുന്നത്, എന്നാൽ എഐസിപിഐയുടെ കണക്കുകൾ പ്രകാരം ജൂലൈയിൽ ഡിഎയിൽ 5 മുതൽ 6 ശതമാനം വരെ വർധനയുണ്ടായേക്കും. 


കോവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക പ്രതിസന്ധി മൂലം കേന്ദ്രസർക്കാർ 18 മാസത്തെ ഡിഎ  നല്‍കിയിരുന്നില്ല.  ഇതിനുശേഷം കേന്ദ്ര  ജീവനക്കാരുടെ ഡിഎ പലതവണ വർധിപ്പിച്ചെങ്കിലും  കുടിശ്ശിക നല്‍കിയിട്ടില്ല.  ഇതിനായി മാസങ്ങളായി ജീവനക്കാര്‍ കാത്തിരിപ്പിലാണ്. DA കുടിശ്ശിക  നല്‍കുന്നത് സംബന്ധിച്ച്  ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല എങ്കിലും ജീവനക്കാര്‍ക്ക്  അവരുടെ ശമ്പള സ്കേല്‍  അനുസരിച്ച് ഡിഎ കുടിശ്ശിക ഉടന്‍ ലഭിക്കുമെന്നാണ് സൂചനകള്‍ .... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.