7th Pay Commission: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  മറ്റൊരു  സന്തോഷവാര്‍ത്തകൂടി...!!  അതായത് കേന്ദ്ര  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ബമ്പര്‍ വര്‍ദ്ധനവ്‌ ആണ് ഉണ്ടാകാന്‍ പോകുന്നത്....!! 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബർ മുതൽ 28% ക്ഷാമബത്ത  ലഭിക്കാൻ തുടങ്ങി. കേന്ദ്ര സർക്കാർ DA 17% ൽ നിന്ന്   28% മായാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. എന്നാൽ അതിനിടയിൽ ഇപ്പോൾ  പുറത്തുവരുന്ന വാര്‍ത്ത ശമ്പളത്തില്‍ മറ്റൊരു അടിപൊളി വര്‍ധനയാണ് കാണിക്കുന്നത്.  


Also Read: 7th Pay Commission: Good News...!! കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ദീപാവലിക്ക് മുമ്പ് വീണ്ടും ശമ്പളം വര്‍ദ്ധിക്കും 


അതായത്, ദീപാവലിക്ക് മുമ്പ് കേന്ദ്ര ജീവനക്കാരുടെ DA 3% കൂടി  വര്‍ദ്ധിക്കും.  ഇത് സംഭവിക്കുകയാണെങ്കിൽ, മൊത്തം ക്ഷാമബത്ത 31%ആയിരിക്കും. അതായത്, ഇക്കുറി  ദീപാവലി അടിപൊളി...!! 


വര്‍ദ്ധിക്കുന്ന  പണപ്പെരുപ്പത്തിൽ നിന്ന് ജീവനക്കാർക്ക് അൽപ്പം ആശ്വാസം ലഭിക്കുന്നതിനായി സർക്കാർ ഉടൻ തന്നെ 3% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിക്കണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.


Also Read: 7th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ്, DA എത്രത്തോളം വർദ്ധിക്കാം?


DA 3% വർദ്ധിച്ചാൽ മൊത്തം  DA 31% ആകും.   7th Pay Commission മാട്രിക്സ്  അനുസരിച്ച്, കേന്ദ്ര ജീവനക്കാരുടെ ലെവൽ -1 ന്‍റെ ശമ്പള പരിധി 18,000 രൂപ മുതൽ 56,900 രൂപ വരെയാണ്. ഇപ്പോൾ 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ 28% നിരക്കിൽ, പ്രതിമാസ ക്ഷാമബത്ത 5040 രൂപ യാണ്. അത്  31%  നിരക്കില്‍  5,580 രൂപയായി ഉയരും. അതനുസരിച്ച് വാർഷിക ശമ്പള വർദ്ധനവ് 6,480 രൂപയായിരിക്കും.


2021 ജനുവരി മുതൽ മേയ് വരെയുള്ള AICPI ഡാറ്റയുടെ അടിസ്ഥാനത്തിൽ, 3% DA ഇനിയും വർദ്ധിക്കും. അതാണ് ഉടന്‍ പ്രഖ്യാപിക്കുക.  നിലവില്‍ അത് ദീപാവലിയ്ക്ക്   മുന്‍പ് നല്‍കുമെന്നാണ്  റിപ്പോര്‍ട്ട്.   


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ വലിയ അപ്‌ഡേറ്റ്, അറിയാം


DA 31% എത്തുന്നതോടെ  ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ്  ആണ് ഉണ്ടാകുക.  
ഇതിനെല്ലാം പുറമേ,   HRA ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ ചേർത്തതിനുശേഷം മാത്രമേ അന്തിമ ശമ്പളം എത്രയായിരിക്കുമെന്ന കണക്കുകൂട്ടൽ വരൂ. ക്ഷാമബത്ത 3%വർദ്ധിക്കുമ്പോൾ, അതിനനുസരിച്ച് ശമ്പളം വർദ്ധിക്കും. അപ്പോൾ ഈ മുഴുവൻ കണക്കുകൂട്ടലും 31% ആയിരിയ്ക്കും.  അതായത്, മൊത്തത്തിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ് ഉണ്ടാകുമെന്നത്  വ്യക്തമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക