കേന്ദ്രസർക്കാരിന്റെ ചില സുപ്രധാന തീരുമാനങ്ങൾക്കായി കേന്ദ്രസർക്കാർ ജീവനക്കാർ മാസങ്ങളായി കാത്തിരിക്കുകയാണ്.പുതുവർഷത്തിൽ ഇവർക്ക് ശമ്പളവർദ്ധനയുമായി ബന്ധപ്പെട്ട 3 സമ്മാനങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കാൻ സാധ്യതയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

18 മാസത്തെ ഡിഎ കുടിശ്ശിക, ഫിറ്റ്‌മെന്റ് ഫാക്ടറിലെ വർധന, പുതിയ ഡിഎ വർദ്ധന എന്നിവ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ജീവനക്കാർ കാത്തിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഈ മൂന്ന് പ്രധാന ആവശ്യങ്ങളും കേന്ദ്രം പുതുവർഷത്തിൽ പരിഗണിക്കും.


18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച്


2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള 18 മാസത്തെ ഡിഎ കുടിശ്ശിക കാബിനറ്റ് ചർച്ചയ്ക്ക് വെച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ലെവൽ-3 ലെ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11,880 രൂപ മുതൽ 37,554 രൂപ വരെ കണക്കാക്കാം. ലെവൽ-13 അല്ലെങ്കിൽ ലെവൽ-14 ൽ, ജീവനക്കാരുടെ കുടിശ്ശിക 1,44,200 രൂപ മുതൽ 2,15,900 രൂപ വരെയാണ്.


ഫിറ്റ്‌മെന്റ് ഫാക്ടർ വർധന


അടുത്ത വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷം ഫിറ്റ്‌മെന്റ് ഫാക്ടർ വർദ്ധന സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുത്തേക്കും. ഇത് 3 മടങ്ങ് വർദ്ധിപ്പിച്ചാൽ, അലവൻസുകൾ ഒഴികെ ജീവനക്കാരുടെ ശമ്പളം 18,000 X 2.57 = 46,260 രൂപയാകും. കൂടാതെ, ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, ശമ്പളം 26000 X 3.68 = 95,680 രൂപയാകും. 3 ഇരട്ടി ഫിറ്റ്‌മെന്റ്  സർക്കാർ അംഗീകരിക്കുകയാണെങ്കിൽ, ശമ്പളം 21000 X 3 = 63,000 രൂപയാകും


അടുത്ത ഡിഎ വർധന സംബന്ധിച്ച തീരുമാനം


റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഉയർന്ന പണപ്പെരുപ്പ നിരക്കിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് പുതുവർഷത്തിൽ ഡിഎയിൽ 3 മുതൽ 5 ശതമാനം വരെ വർദ്ധനവ് ലഭിക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 01.07.2022 മുതൽ ലഭിക്കേണ്ട ക്ഷാമബത്തയും ഡിയർനസ് റിലീഫും 4 ശതമാനം നിരക്കിൽ ഈയിടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.