7th Pay Commission: Modi Govt പെൻഷൻ നിയമങ്ങളിൽ മാറ്റം വരുത്തി!
വിരമിച്ച ജീവനക്കാരുടെ പ്രശ്നം മനസിലാക്കിയ മോദി സർക്കാർ പെൻഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുയാണ്.
ന്യുഡൽഹി: സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ച ശേഷം (Retirement) പെൻഷൻ ആരംഭിക്കുന്നതിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും അറിയാം. സിസ്റ്റത്തിന്റെ ഈ വലിയ തകർച്ചയെക്കുറിച്ച് സിനിമകളും സീരിയലുകളുംവരെ നിർമ്മിച്ചിട്ടുണ്ട്. വിരമിച്ച ജീവനക്കാരുടെ പ്രശ്നം മനസിലാക്കിയ മോദി സർക്കാർ പെൻഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുയാണ്. ഇത് ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
Great relief to Divyang Dependents
സർക്കാർ ഉദ്യോഗസ്ഥന്റെ മരണശേഷം വീട്ടിലെ ഒരംഗം വികലാംഗനാണെങ്കിൽ അവർക്ക് ഉപജീവനമാർഗ്ഗമില്ലെങ്കിൽ ആ ആളിന് ആ ജീവനാന്ത പെൻഷൻ നൽകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. മോദി സർക്കാരിന്റെ (Modi Government) ഈ തീരുമാനം മാതാപിതാക്കളുടെ മരണശേഷം കടുത്ത പ്രതിസന്ധികളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകും. ഈ മാറ്റത്തിന് മുമ്പ് മോദി സർക്കാർ പലതവണ ആലോചിക്കുകയും ചർച്ച നടത്തുകയും നിരീക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് നിലവിലുള്ള വ്യവസ്ഥയിൽ മാറ്റം വരുത്തിയത്.
Also Read: Post Office ൽ മികച്ച സ്കീം, നിക്ഷേപത്തിൽ നിന്നും ലഭിക്കും പ്രതിമാസം 4950 രൂപ
പുതിയ നിയമം എന്താണ് പറയുന്നത്?
കേന്ദ്ര സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങൾ 1972 (54/6) അനുസരിച്ച് ഒരു സർക്കാർ ജീവനക്കാരന്റെ ആശ്രിത കുടുംബത്തിന്റെ മൊത്തം വരുമാനം ജീവനക്കാരന്റെ അന്തിമ ശമ്പളത്തിന്റെ 30 ശതമാനത്തിൽ കുറവാണെങ്കിൽ മരണപ്പെട്ടയാളുടെ ആശ്രിതർക്ക് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഇതുകൂടാതെ വികലാംഗരായ ആശ്രിതർക്ക് പുതിയ നിയമങ്ങൾ അനുസരിച്ച് പെൻഷൻ (Pension) ഉടൻ ലഭിക്കും ഒപ്പം അവർക്ക് അവരുടെ ജീവിതകാലം മുഴുവൻ (Lifetime) ഈ pension ലഭിക്കും. ആവശ്യമായ മാറ്റങ്ങൾക്ക് ശേഷം പുതിയ നിയമങ്ങൾ ഉടൻ നടപ്പാക്കും ഇത് ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസം നൽകും.
Also Read: സർക്കാർ സ്വർണ്ണ ധനസമ്പാദന പദ്ധതിയിൽ (Gold monetization scheme)വലിയ മാറ്റം വരുത്താൻ പോകുകയാണ്.
മുമ്പുള്ള നിയമങ്ങൾ എന്തായിരുന്നു
മാറ്റത്തിന് മുമ്പുള്ള നിയമങ്ങൾ അനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മരണശേഷം ഭാര്യക്ക് പെൻഷൻ നൽകാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ ഭാര്യയുടെ മരണശേഷം മറ്റൊരു കുടുംബാംഗത്തിനും പെൻഷൻ നൽകുന്നില്ല. മരണമടഞ്ഞ അയാളുടെ വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവർക്ക് മാനസികമോ ശാരീരികമോ ആയ പ്രശ്നമില്ലാത്തവരാണെങ്കിൽ ഒരു തരത്തിലും പെൻഷൻ ലഭ്യമാകില്ല. ഇത് ഭിന്നശേഷിയുള്ള ആശ്രിതർക്ക് ഭക്ഷണം ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.