Union Budget 2023: അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് പിന്നിലെ ശില്പികള് ഇവരാണ്
Union Budget 2023: 2023 ഫെബ്രുവരി 1 നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ യൂണിയന്‍ ബജറ്റ് അവതരിപ്പിക്കുക. ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനൊപ്പം കേന്ദ്ര ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ അറിയാം.
Union Budget 2023: അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള (2023-2024) കേന്ദ്ര ബജറ്റ് അതിന്‍റെ അവസാന ഘട്ടത്തിലാണ്. 2023-24 ലെ കേന്ദ്ര ബജറ്റ് അവതരണ ദിനം അടുക്കുന്ന അവസരത്തില്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനും അവരുടെ ഉദ്യോഗസ്ഥരും അഹോരാത്രം തങ്ങളുടെ ജോലികളില്‍ വ്യാപൃതരാണ്.
2023 ഫെബ്രുവരി 1 നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ യൂണിയന്‍ ബജറ്റ് അവതരിപ്പിക്കുക. ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനൊപ്പം കേന്ദ്ര ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ അറിയാം. ധനമന്ത്രി നിർമല സീതാരാമൻ മുതൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് നാഗേശ്വരൻ വരെ, നിരവധി പേരാണ് ഏറ്റവും പ്രാധാന്യമേറിയ ഈ വാര്‍ഷിക സാമ്പത്തിക വ്യായാമത്തിന് പിന്നിൽ പ്രവർത്തിയ്ക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്‍റെ പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖരായ 8 പേരെ പരിചയപ്പെടാം...
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ
ഫെബ്രുവരി 1ന് നിർമല സീതാരാമൻ തന്‍റെ നാലാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊറോണ മഹാമാരിയുടെ കാലത്ത് ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് അവർ ധനമന്ത്രാലയത്തിന്‍റെ ചുക്കാൻ പിടിക്കുകയും മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ അനായാസം മറികടക്കാൻ നിരവധി സാമ്പത്തിക ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കുകയുംചെയ്ത് അവര്‍ ശ്രദ്ധ നേടിയിരുന്നു.
ഈ വര്‍ഷവും പ്രതിസന്ധികള്‍ ഏറെയാണ്. ആഗോള തലത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച പ്രധാന വെല്ലുവിളിയാണ്. ഇത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ മുന്നില്‍ക്കണ്ട് വേണം ഇത്തവണത്തെ ബജറ്റ്.
രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന വിവിധ സാമ്പത്തിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കാണേണ്ടതിനാല്‍, വരാനിരിക്കുന്ന ബജറ്റ് എല്ലാ തരത്തിലും ഒരു വലിയ പരീക്ഷണമാണ്.
ടി വി സോമനാഥൻ, ധനകാര്യ സെക്രട്ടറി (T.V. Somanathan, Finance Secretary)
തമിഴ്‌നാട് കേഡറിൽ നിന്നുള്ള 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ മുമ്പ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലും 2015 മുതൽ 2017 വരെ പ്രധാനമന്ത്രിയുടെ ഓഫീസിലും (പിഎംഒ) ജോയിന്‍റ് സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിന്‍റെ കീഴിൽ, മൂലധനച്ചെലവ് കുതിച്ചുയരുകയും സംസ്ഥാനങ്ങളുടെ മൂലധനം ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നു.
സോമനാഥൻ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്, ചാർട്ടേഡ് അക്കൗണ്ടന്‍റ്, കോസ്റ്റ് അക്കൗണ്ടന്‍റ്, കമ്പനി സെക്രട്ടറി എന്നീ യോഗ്യതകളും അദ്ദേഹത്തിനുണ്ട്.
അജയ് സേത്ത്, സാമ്പത്തിക കാര്യ സെക്രട്ടറി ( Ajay Seth, Economic Affairs Secretary)
കർണാടക കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് സേത്ത് ധനമന്ത്രിയുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളിൽ ഒരാളാണ്, കാരണം എല്ലാ ഡാറ്റയും ക്രോഡീകരിക്കുന്ന ബജറ്റ് ഡിവിഷൻ അദ്ദേഹത്തിന്‍റെ നിരീക്ഷണത്തിലാണ്. ജി20 സെൻട്രൽ ബാങ്കിന്‍റെയും ധനമന്ത്രിമാരുടെയും യോഗങ്ങളിൽ സഹ അദ്ധ്യക്ഷന്‍ എന്ന അധിക ചുമതലയും സേത്തിനുണ്ട്.
* തുഹിൻ കാന്ത പാണ്ഡെ, ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്‍റ് (ഡിഐപിഎം) സെക്രട്ടറി (Tuhin Kanta Pandey, Secretary in the Department of Investment and Public Asset Management (DIPAM)
ലക്ഷ്യങ്ങള്‍ നേടുന്നതിനായി സമീപ വർഷങ്ങളിൽ ഗവൺമെന്‍റ് അതിന്‍റെ ഓഹരി വിറ്റഴിച്ചിരുന്നു. ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയ ഈ നടപടികളില്‍ പലതിന്‍റെയും മേല്‍നോട്ടം വഹിച്ചത് തുഹിൻ കാന്ത പാണ്ഡെയായിരുന്നു. ഇദ്ദേഹത്തിന്‍റെ നിരീക്ഷണത്തിലാണ് എയർ ഇന്ത്യയുടെ വിൽപ്പന നടന്നത്.
സഞ്ജയ് മൽഹോത്ര, റവന്യൂ സെക്രട്ടറി (Sanjay Malhotra, Revenue Secretary)
രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മൽഹോത്രയെ അടുത്തിടെ ധനകാര്യ സേവന വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയിരുന്നു. പുതിയ വരുമാന സ്രോതസുകള്‍, പ്രത്യേകിച്ച് ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടവ സന്തുലിതമാക്കുക എന്ന ശ്രമകരമായ ദൗത്യം അദ്ദേഹത്തിനാണ്.
വിവേക് ജോഷി, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി (Vivek Joshi, Secretary, Financial Services)
കഴിഞ്ഞ വർഷം ഒക്ടോബറിൽ സഞ്ജയ് മൽഹോത്രയുടെ പിൻഗാമിയായി ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്ന മന്ത്രാലയത്തിലെ ഒരു പുതിയ മുഖമായാണ് വിവേക് ജോഷിയെത്തിയത്. ഹരിയാന കേഡറിലെ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജോഷി ജനീവ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രത്തിൽ എംഎയും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
വി. അനന്ത നാഗേശ്വരൻ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (V. Anantha Nageswaran, Chief Economic Advisor)
2022-23 ലെ ബജറ്റ് അവതരിപ്പിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വി. അനന്ത നാഗേശ്വരൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (Chief Economic Advisor (CEA) പദവിയില്‍ എത്തുന്നത്. ജനുവരി 31 ന് പാർലമെന്‍റില്‍ അവതരിപ്പിക്കുന്ന 2022-23 സാമ്പത്തിക സർവേയുടെ കരട് തയ്യാറാക്കുന്നത് അദ്ദേഹം മേല്‍നോട്ടം വഹിക്കും. നാഗേശ്വരന്‍ ധനകാര്യത്തിൽ പിഎച്ച്‌ഡിയും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) എംബിഎയും നേടിയിട്ടുണ്ട്.
നിതിൻ ഗുപ്ത, CBDT ചെയർമാൻ (Nitin Gupta, Chairman of CBDT)
ആദായ നികുതി വകുപ്പിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്‍റെ (CBDT) തലവനായ 1986-ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (IRS) ഉദ്യോഗസ്ഥനാണ് നിതിൻ ഗുപ്ത. ഗുപ്ത നിലവിൽ സിബിഡിടിയിൽ (investigation) അംഗമായി സേവനമനുഷ്ഠിക്കുന്നു.
വിവേക് ജോഹ്രി, സിബിഐസി ചെയർമാൻ (Vivek Johri, Chairman, CBIC)
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിന്‍റെ (CBIC) ചെയർമാനും ഇന്ത്യാ ഗവൺമെന്‍റിന്‍റെ സ്പെഷ്യൽ സെക്രട്ടറിയുമാണ് വിവേക് ജോഹ്രി.
1985 ബാച്ചിലെ IRS ഉദ്യോഗസ്ഥനായ ജോഹ്രി നയ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ജിഎസ്ടി നിയമത്തിലും നടപടിക്രമങ്ങളിലും നിരവധി സുപ്രധാന മാറ്റങ്ങൾ വരുത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...