കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 9887 പുതിയ കോവിഡ് കേസുകൾ. ഒറ്റ ദിവസം ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായിട്ടാണ്. 294 പേർ മരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ മരിച്ചവരുടെ എണ്ണം 6642 ആയി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ എട്ടു മുതൽ രാജ്യത്ത് അൺലോക്ക് നടപ്പാക്കാൻ ഇരിക്കെ രോഗബാധിതരുടെ എണ്ണം വർധിപ്പിക്കുന്നത് ആശങ്കയുണർത്തുന്നു. ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ അന്ന് പുനഃരാരംഭിക്കും. ഇവയ്ക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.


അന്യസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ തുടങ്ങിയതിന് ശേഷമാണ് ക്രമാതീതമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇതോടുകൂടി ഗ്രാമപ്രദേശങ്ങളിലും കൊറോണ രോഗം പടർന്ന് പന്തലിച്ചിരിക്കുകയാണ്.


Also Read: കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി;മുന്‍ ഫുട്ബോള്‍ താരം ഹംസക്കോയയുടെ മരണം പ്ലാസ്മ തെറാപ്പിക്ക് ശേഷം! 


ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ലോകത്തെ ആറാമത്തെ രാജ്യമാണ് ഇപ്പോൾ ഇന്ത്യ.ഇറ്റലിയെ മറികടന്നാണ് ഇന്ത്യ ആറാം സ്ഥാനത്തെത്തിയത്  2.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.14 ലക്ഷം പേരാണ് ഇതുവരെ രോഗവിമുക്തരായത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 3.97 ലക്ഷം കടന്നു. 


America യില്‍ 19 ലക്ഷത്തിലേക്കെത്തിയ ദിവസം കൂടിയാണ് കടന്നുപോയത്. ഇവിടെ 52000 പേർക്കാണ് ഇന്നലെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 1.10 ലക്ഷം കടന്നിട്ടുണ്ട്. കൊറോണ വൈറസ് ബാധ ആദ്യം കണ്ടെത്തിയ China നിലയിൽ കേസുകളുടെ കാര്യത്തിൽ ഒൻപതാം സ്ഥാനത്താണ്.