ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ 9-ാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. മെയ് 30നാണ് മോദി സര്‍ക്കാർ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. ഇതിന്റെ ഭാ​ഗമായി രാജ്യത്താകമാനം ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. #9YearsOfModiGovernment ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ


"#9YearsOfModiGovernment എന്ന ഹാഷ്ടാ​ഗിൽ നിരവധി ട്വീറ്റുകളാണ് ഞാൻ കാണുന്നത്. അതിൽ 2014 മുതലുള്ള നമ്മുടെ സർക്കാരിനെക്കുറിച്ച് അവർ അഭിനന്ദിച്ച കാര്യങ്ങളാണ് ഉയ‍ത്തിക്കാട്ടുന്നത്. അത്തരം സ്നേഹ വാത്സല്യങ്ങൾ ലഭിക്കുന്നത് വിനയത്തോടെ സ്വീകരിക്കുന്നു. മാത്രമല്ല, ഇത് ജനങ്ങൾക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള ശക്തിയും നൽകുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 


ALSO READ: കര്‍ണാടക മന്ത്രിസഭയിലേക്ക് 24 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും


പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും നേട്ടങ്ങൾ ഉയ‍ർത്തിക്കാട്ടാനായി മെയ് 30 മുതൽ ഒരു മാസത്തേക്ക് രാജ്യത്തുടനീളം വിവിധ പ്രചാരണ പരിപാടികൾ ആരംഭിക്കാൻ ബിജെപി തീരുമാനിച്ചതായാണ് റിപ്പോ‍ർട്ട്. മെയ് 30 നും ജൂൺ 30 നും ഇടയിൽ രാജ്യത്തുടനീളം 50 ഓളം റാലികൾ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അര ഡസനോളം റാലികൾക്ക് നേതൃത്വം നൽകുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.


അടുത്ത വ‍‍ർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തയ്യാറെടുപ്പുകൾക്ക് പ്രചാരണം ഊന്നൽ നൽകുമെന്നാണ്  
പാ‍ർട്ടിയുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. മെയ് 31 ന് രാജസ്ഥാനിലെ അജ്മീറിൽ നടത്തുന്ന മെഗാ റാലിയിലൂടെ പ്രചാരണ ക്യാമ്പയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ജനകീയ പ്രചാരണത്തിൽ പങ്കെടുക്കും. 2014 മെയ് 26 നാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2019 മെയ് 30 ന് മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.