PM Modi’s Visit to J&K: ജമ്മു കശ്മീരിൽ എഴുതപ്പെടുന്നത് വികസനത്തിന്‍റെ പുതിയ കഥ... പ്രധാനമന്ത്രി മോദി
ജമ്മു കശ്മീര്‍ വികസനത്തിന്‍റെ ഒരു പുതിയ കഥ എഴുതുകയാണ്, നിരവധി സ്വകാര്യ നിക്ഷേപകർ ജമ്മു കശ്മീരിലേക്ക് വരാൻ താൽപ്പര്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Srinagar: ജമ്മു കശ്മീര്‍ വികസനത്തിന്‍റെ ഒരു പുതിയ കഥ എഴുതുകയാണ്, നിരവധി സ്വകാര്യ നിക്ഷേപകർ ജമ്മു കശ്മീരിലേക്ക് വരാൻ താൽപ്പര്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള തന്‍റെ ആദ്യ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഈ വർഷത്തെ പഞ്ചായത്തിരാജ് ദിനം ആഘോഷിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ എത്തിയത്. "പഞ്ചായത്തിരാജ് ദിനം കശ്മീരില്‍ ആഘോഷിക്കുന്നത് വലിയ ഒരു മാറ്റത്തെ സൂചിപ്പിക്കുന്നു. ജമ്മു കശ്മീരിൽ ജനാധിപത്യം താഴേത്തട്ടിൽവരെ എത്തിയപ്പോൾ, ഞാൻ ഇപ്പോള്‍ ഇവിടെ നിന്ന് നിങ്ങളുമായി സംവദിക്കുന്നു, ഇത് ഏറെ അഭിമാനകരമാണ്", പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ന് ജനാധിപത്യമായാലും വികസനമായാലും ജമ്മു കശ്മീർ രാജ്യത്തിന് ഒരു പുതിയ മാതൃക നല്‍കുകയാണ്. കഴിഞ്ഞ 2-3 വർഷത്തിനിടെ ജമ്മു കശ്മീരിൽ വികസനത്തിന്‍റെ പുതിയതലങ്ങള്‍ സൃഷ്ടിച്ചു, മോദി അഭിപ്രായപ്പെട്ടു.
പഞ്ചായത്തിരാജ് ദിനം ആഘോഷിക്കുന്നതിനായി ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ പള്ളി ഗ്രാമത്തിൽ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് എൽജി മനോജ് സിൻഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ഭരണ പ്രദേശം നല്‍കിയത്.
കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിയ്ക്കുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരില്‍ എത്തിയത്. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...