തേനി:  കമ്പം ജനവാസമേഖലയിൽ പരിഭ്രാന്തി പരത്തി നടക്കുന്ന അരികൊമ്പന്റെ തുമ്പിക്കൈയിൽ പരിക്ക് പറ്റിയെന്ന് വനം വകുപ്പ് സ്ഥിതീകരിച്ചു. വാഹനങ്ങൾ കുത്തി മറിക്കുന്നതിനിടയിൽ പരിക്ക് പറ്റിയതാകാൻ ആണ് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിനിടയിൽ അരികൊമ്പനെതിരെ നടപടിയെടുക്കുന്നത് എതിർത്ത് ആനപ്രേമികൾ രം​ഗത്ത്. ഹൈക്കോടതി നിലനില്‍ക്കേ കൊമ്പനെ പിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും ആനപ്രേമികള്‍ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ തമിഴ്‌നാട് സര്‍ക്കാരിന്  കേരള ഹൈക്കോടതി ഉത്തരവ്  ബാധകമാകില്ല. ചെന്നൈ ഹൈക്കോടതിയുടേയും, സുപ്രീംകോടതിയുടേയും ഉത്തരവുകള്‍ പാലിച്ചുകൊണ്ടായിരിക്കും തമിഴ്‌നാട് അരിക്കൊമ്പനെതിരെ നടപടി സ്വീകരിക്കുക. അതേസമയം അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടപെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജനങ്ങൽക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തിൽ ആനയെ പിടികൂടണമെന്ന് സ്റ്റാലിൻ നിർദ്ദശിച്ചു. ഇതിന് വേണ്ടി എല്ലാ വകുപ്പുകളുടേയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കമ്പത്ത് 144 പ്രഖ്യാപിക്കാതെ തന്നെ അരിക്കൊമ്പനെ പിടികൂടുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.


ALSO READ: തമിഴ്‌നാട്ടിലും ഓപ്പറേഷന്‍ അരിക്കൊമ്പന്‍; കുങ്കി ആനകള്‍ പുറപ്പെട്ടു


അരിക്കൊമ്പനെ മയക്കുവെടിവെച്ച് തളയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കമ്പത്തു നിന്നപള്ള റിപ്പോർട്ട് ലഭിച്ചാലുടൻ  മിഷന്‍ അരിക്കൊമ്പനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ദൗത്യത്തിനു വേണ്ടി മുതുമലയില്‍നിന്നും ആനമലയില്‍നിന്നും  മൂന്ന് കുങ്കിയാനകളുമായി വനംവകുപ്പ് പുറപ്പെട്ടു കഴിഞ്ഞു. പരാക്രമകാരികളായ ആനകളെ പിടിച്ച് കുങ്കിയാനകളാക്കുകയാണ് സാധാരണ ഗതിയില്‍ തമിഴ്നാടിന്റെ പതിവ്.


എന്നാൽ അരികൊമ്പന്റെ വിഷയത്തിൽ യോ​ഗം ചേർന്നതിന് ശേഷമായിരിക്കും എന്തു ചെയ്യണമെന്നത് തീരുമാനിക്കുക. അതേസമയം കേരളത്തിന്റെ വനംവകുപ്പും അരിക്കൊമ്പന്റെ പരാക്രമത്തെ നിരീക്ഷിക്കുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചാല്‍ എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. തമിഴ്‌നാട് അരിക്കൊമ്പനെ പിടികൂടി ഏതെങ്കിലും ഉള്‍വനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കിൽ, അത് കേരളത്തോട് ചേര്‍ന്നുള്ള വനത്തിലേക്ക് പരിഗണിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടേക്കും. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഈ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും.