ഹരിദ്വാര്‍: ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ആധാര്‍ കാര്‍ഡില്‍ ഒരേ ജന്മദിനവുമായി എണ്ണൂറു പേര്‍. ഹരിദ്വാറിലെ ഗൈണ്ടി ഗ്രാമത്തിലാണ് ജനുവരി ഒന്നിന് ജനിച്ച എണ്ണൂറു പേരുടെ വിവരങ്ങളുമായി ആധാര്‍ കാര്‍ഡ് പുറത്തിറങ്ങിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജന്മദിനത്തെ സംബന്ധിച്ച കൃത്യമായ രേഖകള്‍ ഇല്ലാത്തതോ ജന്മദിനം ഏതെന്നു അറിയാത്തതോ ആയ ആളുകള്‍ക്ക് രേഖകളില്‍ ജന്മദിനമായി ജനുവരി ഒന്നാണ് നല്‍കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു


ആധാര്‍ കാര്‍ഡില്‍ ജന്മദിനം രേഖപ്പെടുത്താന്‍ ഒന്നുകില്‍ കൂടെ രേഖകള്‍ നല്‍കണം. അല്ലെങ്കില്‍ കൃത്യമായ തീയതി അറിഞ്ഞിരിക്കുകയെങ്കിലും വേണം. ഇങ്ങനെ തീയതി അറിഞ്ഞിരിക്കുകയും അതിനു അനുബന്ധ രേഖകള്‍ കയ്യില്‍ ഇല്ലാത്തവരുമായ ആളുകളുടെ ജന്മദിനം ജനുവരി ഒന്നായാണ് എടുക്കുന്നത്.


ഇതേക്കുറിച്ച് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മനിഷ് കുമാര്‍ പറഞ്ഞു