ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന അടല്‍ പെന്‍ഷന്‍ യോജനയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍റ് ഡവലപ്മെന്‍റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി ഒന്നിന് മുന്‍പായി പെന്‍ഷന്‍ ഫണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമ്മതമാണെന്ന് വ്യക്തമാക്കണമെന്നാണ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദേശം. ഇതിനായി രജിസ്ട്രേഷന്‍ ഫോം പുതുക്കിയിട്ടുണ്ട്. 


അതേസമയം, ആധാര്‍ സംബന്ധിച്ചുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഇപ്പോഴുള്ളത്. ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശമുണ്ട്.