ന്യൂഡല്‍ഹി: പോസ്റ്റ്‌ ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പോസ്റ്റ്‌ ഓഫീസ് നിക്ഷേപങ്ങളായ പിപിഎഫ്, നാഷണല്‍ സേവിംഗ് സ്കീം, കിസാന്‍ വികാസ് പത്രാ തുടങ്ങി എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലുള്ള നിക്ഷേപകര്‍ക്ക് തങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്.


പോസ്റ്റ്‌ ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള അറിയിപ്പ് കേന്ദ്ര ധനകാര്യ വകുപ്പാണ് പുറപ്പെടുവിച്ചത്.