ബാന്ദ്രയില്‍ നടന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ   വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ  രംഗത്ത്‌....


COMMERCIAL BREAK
SCROLL TO CONTINUE READING

lock down ആരംഭിക്കുന്നതിന് മുന്‍പ് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുത്തില്ല എന്ന് ആദിത്യ താക്കറെ ആരോപിച്ചു.


കേന്ദ്ര സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് ബാന്ദ്രയിലയടക്കമുള്ള പ്രതിഷേധത്തിന് കാരണ൦. lock down നീട്ടുന്നതിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനുള്ള വഴിഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതിന്‍റെ  ഫലമാണ് ബാന്ദ്രയില്‍ കണ്ടത്. ഗുജറാത്തിലെ സൂറത്തിലും പ്രതിഷേധമുണ്ടായി. അവര്‍ക്ക് ഭക്ഷണമോ പാര്‍പ്പിടമോ ഇപ്പോള്‍ ആവശ്യമില്ല, വീടുകളിലേക്ക് മടങ്ങാനാണ് അവര്‍ ആഗ്രഹിക്കുന്നത്.  ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.


 കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത്  lock down മെയ്‌ 3 വരെ ദീര്‍ഘിപ്പിച്ചതിന് പിന്നാലെയാണ്  സ്വന്ത൦ നാട്ടിലേയ്ക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ ബാന്ദ്ര ബസ് സ്‌റ്റാൻഡിൽ ഒത്തുചേര്‍ന്നത്. സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ആവശ്യമായ ഗതാഗതസംവിധാനം ഒരുക്കണമെന്നയിരുന്നു ഇവരുടെ ആവശ്യം.  


കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് Lock down മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു അന്യ സംസ്ഥാന തൊഴിലാളികളുടെ ഈ ഒത്തുചേരല്‍.   


അതേസമയം,  തൊഴിലാളികള്‍ക്ക്  സംസ്ഥാന സർക്കാർ ഭക്ഷണവും താമസവും ഉറപ്പു നൽകിയാതോടെ ഇവര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്.