ന്യൂഡെല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന പോളിങ് കണക്കുകള്‍ വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഞെടപ്പിക്കുന്നതാണെന്ന് അരവിന്ദ് കെജരിവാള്‍.
ട്വീറ്ററിലാണ് കെജിരവാള്‍ തന്റെ ആശങ്ക പങ്കുവെച്ചത്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ്ങ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നായിരുന്നു ട്വീറ്ററിലൂടെ കെജരിവാള്‍ ചോദിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

പോളിങ്ങ് കഴിഞ്ഞപ്പോള്‍ 61 .85 ശതമാനം പോളിങ്ങ് നടന്നുവെന്നാണ് അനൗദ്യോഗികമായി കമ്മീഷന്‍  പറഞ്ഞത്.എന്നാല്‍ ഒരു ദിവസം പിന്നിടുമ്പോളും അന്തിമകണക്കുകള്‍ ഔദ്യോഗികമായി കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാധാരണഗതിയില്‍ ഈ കണക്ക് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ പുറത്തുവിടുന്നതായിരുന്നു.


കൂടാതെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്തുതന്നെയാണങ്ങിലും തങ്ങള്‍ക്ക് സീറ്റിന്റെ കാര്യത്തില്‍ കുത്തനെയുള്ള വര്‍ദ്ധനനയുണ്ടാകുമെന്ന് ആം ആദ്മി നേതാക്കള്‍  ഉറപ്പിച്ച് പറയുന്നുമുണ്ട്.നേരത്തെ എഎപി നേതാവ് സഞ്ജയ്‌ സിങ് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രംഗത്ത് വാന്നിരുന്നു.


ആം ആദ്മി പ്രവര്‍ത്തകര്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന കൗണ്ടിംഗ് സ്റ്റേഷനുകളില്‍ കാവല്‍ നില്‍ക്കുകയാണ്.എന്നാല്‍ ബിജെപി നേതാവ് മനോജ്‌ തിവാരി ഇതിനെതിരേ രംഗത്ത് വന്നു.ഫലം വരുമ്പോള്‍ വോട്ടിംഗ് മെഷീനുകളെ പഴിക്കരുതെന്ന് മനോജ്‌ തിവാരി പറഞ്ഞു.