ED To Arrest Arvind Kejriwal: കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും; ആശങ്ക പങ്കുവെച്ച് എഎപി
ED to arrest Arvind Kejriwal: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന് അഭ്യൂഹം. കെജ്‍രിവാളിന്റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ വസതിയിൽ റെയ്ഡ് നടത്തിയ ശേഷമായിരിക്കും അറസ്റ്റുണ്ടാകുക എന്നാണ് ആപ് നേതാക്കൾ പറയുന്നത്.
Also Read: Arvind Kejriwal: ED സമൻസ് നിയമവിരുദ്ധം, ചോദ്യം ചെയ്യലിന് കേജ്‌രിവാൾ ഹാജരാകില്ല
മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് മൂന്നു തവണ ഇഡി ഹാജരാകാൻ കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. പാര്‍ട്ടി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ എന്നിവരാണ് അറസ്റ്റ് നടന്നേക്കുമെന്ന സൂചന എക്‌സിലൂടെ പങ്കുവെച്ചത്. തന്റെ തിരക്ക് കാരണമാണ് ഹാജരാകാതിരുന്നതെന്നും ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹാജാരാകുകയുള്ളൂ എന്നും നേരത്തെ കെജ്‍രിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പും കെജ്‍രിവാളിനെ കേസിൽ ചോദ്യം ചെയ്തിരുന്നു. മദ്യനയക്കേസിൽ സിബിഐ മണിക്കൂറുകളോളമാണ് സിബിഐ ആസ്ഥാനത്ത് കെജ്‍രിവാളിനെ ചോദ്യം ചെയ്തത്.
Also Read: Kerala School Kalolsavam 2024: കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും; ഒരുക്കങ്ങൾ പൂർത്തിയായി
ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് ഇഡി ഉദ്ദേശിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ തടയാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നുമാണ് എഎപി ആരോപിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ വെമ്പുന്നതെന്നും എന്നാല്‍ അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ നടപടിയൊന്നും അവര്‍ എടുത്തിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 2 നും ഡിസംബര്‍ 21 നും രണ്ട് തവണ കേജരിവാളിന് ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ കെജ്‍രിവാള്‍ വിസമ്മതിച്ചതോടെ മൂന്നാമത്തെ നോട്ടീസ് അയക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.