ഡൽഹി മോഡൽ നടപ്പാക്കാനൊരുങ്ങി പഞ്ചാബ്; എല്ലാ വീടുകളിലും സൗജന്യവൈദ്യുതി പ്രഖ്യാപിച്ച് AAP
പഞ്ചാബിൽ അധികാരമേറ്റ് ഒരു മാസം തികയുന്ന ഈ വേളയിൽ ഡൽഹി മോഡൽ സൗജന്യങ്ങൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് എഎപി സർക്കാർ.
ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരമേറ്റ് ഒരു മാസം തികയുന്ന ഈ വേളയിൽ ഡൽഹി മോഡൽ സൗജന്യങ്ങൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് എഎപി സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകാനുള്ള തീരുമാനത്തിലാണ് സർക്കാർ.
ജൂലൈ 1 മുതല്‍ പഞ്ചാബില്‍ ജനങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാകുമെന്ന് എഎപി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ജലന്ധറിൽ മാധ്യമങ്ങളോട് സംസാരിക്കവെ 16 ന് പഞ്ചാബിലെ ജനങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത നല്‍കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ പറഞ്ഞിരുന്നു.
Also Read: കരാറുകാരന്റെ മരണം:സമ്മർദ്ദത്തിനൊടുവിൽ കെ എസ് ഈശ്വരപ്പ രാജിവെച്ചു
300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ തീരുമാനം.
തിരഞ്ഞെടുപ്പിൽ ആം ആദ്മി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പഞ്ചാബിലെ എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നത്. ഇതിനിടയിൽ മറ്റൊരു വാഗ്ദാനമായ ഡോർസ്‌റ്റെപ് റേഷൻ ഡെലിവറി സ്‌കീം കഴിഞ്ഞ മാസം സർക്കാർ തുടക്കം കുറിച്ചു. കൂടാതെ കഴിഞ്ഞ മാസം 25000 തൊഴിൽ അവസരങ്ങളും സർക്കാർ തുറന്നു കൊടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക