New Delhi: പഞ്ചാബ്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ ഐതിഹാസിക വിജയം ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസം പതിന്മടങ്ങാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ജനക്ഷേമകരമായ പദ്ധതികളാണ് പഞ്ചാബില്‍  വിജയത്തിന് വഴിയൊരുക്കിയത്...


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന NDA യും ഒരേസമയം  ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്‍റെ  കാത്തിരിപ്പിലാണ്.  എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ ജനപിന്തുണ ബിജെപിയെ തെല്ലൊന്നുമല്ല അലട്ടുന്നത്.  AAP പഞ്ചാബില്‍  നേടിയ കനത്ത വിജയം   ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്നാണ് ബിജെപി ഭയക്കുന്നത്. നിലവില്‍  2007 മുതൽ ബിജെപിയാണ് ഡൽഹിയിലെ മൂന്ന്  മുന്‍സിപ്പല്‍ കോർപ്പറേഷനുകൾ ഭരിക്കുന്നത്.


അതേസമയം, സമയബന്ധിതമായി  മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടത്താതെ വൈകിക്കുന്നതില്‍  പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. 


Also Read:  Congress: എങ്ങുമെത്താതെ പുന:സഘടനയും മെമ്പർഷിപ്പ് വിതരണവും, അംഗത്വ വിതരണത്തിന് ഇറങ്ങാത്തവരെ നിരീക്ഷിക്കുമെന്ന് കെ. സുധാകരന്‍റെ മുന്നറിയിപ്പ്


ബിജെപി  കൃത്യ സമയത്ത്  ഡല്‍ഹിയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുകയും  അതില്‍  വിജയിക്കുകയും ചെയ്‌താല്‍ ആം ആദ്മി പാര്‍ട്ടി പിന്നെ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന്  അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കൂടാതെ, ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുകയും ചെയ്തു.  


ബിജെപി ഇപ്പോൾ ഡല്‍ഹി  മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് റദ്ദാക്കുകയാണ്, ഭാവിയിൽ സംസ്ഥാന, ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പുകളിലും ഇത് തന്നെ ആവര്‍ത്തിക്കുമെന്നും അദ്ദേഹം ആരോപിച്ചു.


ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് തങ്ങളെന്നാണ് ബിജെപി അവകാശപ്പെടുന്നത്, എന്നിട്ടും ആം ആദ്മി പാർട്ടി പോലുള്ള ഒരു ചെറിയ പാർട്ടിയേയും ഡൽഹിയിലെ ചെറിയ എംസിഡി തിരഞ്ഞെടുപ്പിനെയും അവർ ഭയപ്പെടുന്നു, അദ്ദേഹം ആരോപിച്ചു.  


അടുത്തിടെയാണ്  ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ മൂന്ന് സിവില്‍ ബോഡികള്‍ ഒന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനുപിന്നാലെയാണ്  ആം ആദ്മി പാര്‍ട്ടി ദേശീയ കൺവീനറുടെ പരാമർശം.


മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന പേടിയുടെ ഭാഗമായാണ് ബിജെപി  ഇത് ചെയ്യുന്നതെന്നും, ഇതിലൂടെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.