AB Vajpayee Death Anniversary: പ്രണാമമർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ നാലാം ചരമദിനത്തിൽ പ്രണാമമർപ്പിച്ച് രാജ്യം.
New Delhi: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ നാലാം ചരമദിനത്തിൽ പ്രണാമമർപ്പിച്ച് രാജ്യം.
'സദൈവ അടൽ' എന്നറിയപ്പെടുന്ന വാജ്പേയിയുടെ സ്മാരകത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവര്‍ പുഷ്പാര്‍ച്ച നടത്തി.
കൂടാതെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, പിയൂഷ് ഗോയൽ എന്നിവരും "ഭാരത് രത്‌ന" വാജ്‌പേയിക്ക് പുഷ്പാഞ്ജലി അർപ്പിച്ചു.
അടൽ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മ ദിനത്തില്‍ പ്രത്യേക പ്രാർത്ഥനാ സമ്മേളനവും സംഘടിപ്പിച്ചിരുന്നു. ദീർഘകാലം അസുഖബാധിതനായി കഴിഞ്ഞ വാജ്പേയി 2018 ആഗസ്റ്റ് 16 നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) വച്ചായിരുന്നു അന്ത്യം.
ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്പേയ്. 2015ൽ രാജ്യം അദ്ദേഹത്തിന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു...... കാർഗിൽ യുദ്ധത്തിൽ എടുത്ത ശക്തമായ നിലപാടുകള്‍, ദശാബ്ദങ്ങളുടെ ഇടവേളക്കു ശേഷം ഒരു അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശിച്ചത് എന്നിവയെല്ലാം വാജ്പേയിയുടെ വൈദഗ്ദ്യം തെളിയിച്ച നടപടികളാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...