Rajasthan Politics: പ്രതിസന്ധിയ്ക്ക് വിരാമം, സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി....!!
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയ്ക്ക് വിരാമം... സച്ചിൻ പൈലറ്റും വിമതരും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി...
ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയ്ക്ക് വിരാമം... സച്ചിൻ പൈലറ്റും വിമതരും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി...
കോണ്‍ഗ്രസ് നേതൃത്വുവുമായി ഇന്ന് നടന്ന നിര്‍ണ്ണായക കൂടിക്കാഴ്ചയാണ് തിരിച്ചു വരവിന് വഴിയൊരുക്കിയത്. പ്രിയങ്ക ഗാന്ധിയും ചര്‍ച്ചയില്‍ ഭാഗമായിരുന്നു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്‍റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അത് വിജയം കാണുകയും ചെയ്തു.
18 വിമത എംഎൽഎമാരോടൊപ്പം തന്നെ സന്ദർശിക്കാനായിരുന്നു ൻ രാഹുൽ ഗാന്ധി സച്ചിന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടത്. എല്ലാ വിമതരുമായും സംസാരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത് എന്നായിരുന്നു സൂചനകള്‍..
അതേസമയം,സച്ചിന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ.സി വേണുഗോപാല്‍ അറിയിച്ചു. സച്ചിൻ പൈലറ്റുമായി തുറന്ന ചർച്ച നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ തിരിച്ചു പോകാനുള്ള സമ്മർദ്ദം ശക്തമാക്കുന്നുണ്ടെന്നും ചില സൂചനകള്‍ പുറത്തു വരുന്നുണ്ട്.
എന്തായാലും, രാജസ്ഥാന്‍ സര്‍ക്കാര്‍ വിമത പ്രതിസന്ധി യില്‍ നിന്നും തത്കാലം രക്ഷപെട്ടു എന്ന് കരുതാം...