Actor Vijay Against Amit Shah: ‘ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജി’; അമിത് ഷായ്ക്കെതിരെ വിജയ്
Amit Shah`s Statement On Ambedkar: ഇന്ത്യൻ ജനത സ്വാതന്ത്ര്യം ശ്വസിച്ചത് അംബേദ്കറിലൂടെയാണ്. അംബേദ്കറെ അവഹേളിക്കുന്നത് അനുവദിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.
ഡോക്ടർ ബിആർ അംബേദ്ക്കറുമായി ബന്ധപ്പെട്ട അമിത് ഷായുടെ പരാമർശത്തിനെതിരെ നടനും ടിവികെ തലവനുമായ വിജയ്. ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയാണ്. അംബേദ്കറുടെ പേര് ഓരോ നാവിലും മുഴങ്ങണമെന്നും വിജയ് പറഞ്ഞു. ഇന്ത്യൻ ജനത സ്വാതന്ത്ര്യം ശ്വസിച്ചത് അംബേദ്കറിലൂടെയാണ്. അംബേദ്കറെ അവഹേളിക്കുന്നത് അനുവദിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൽ ബിജെപിയും കേന്ദ്രസർക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അമിത് ഷായെ പുറത്താക്കിയില്ലെങ്കിൽ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയത്.
പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ അമിത്ഷായ്ക്ക് പ്രതിരോധം തീർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മറുപടിയുമായി രംഗത്തെത്തി. രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസംഗം വളച്ചൊടിച്ച് കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ‘അംബേദ്കര്‍, അംബേദ്കര്‍ എന്ന് വിളിക്കുന്നത് ഇപ്പോൾ ഫാഷനായെന്നും ഇതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം’ എന്നുമായിരുന്നു അമിത്ഷായുടെ പ്രസ്താവന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.