ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ജനസഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇക്കാര്യം സംസാരിച്ചതായും വിഷയം അദ്ദേഹത്തിന്‍റെ പരിഗണനയിലാണെന്നാണ് തന്‍റെ വിശ്വാസമെന്നും ജ്യോതി അവകാശപ്പെട്ടു. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്നെ ചർച്ച ചെയ്തിട്ടുണ്ടെന്നും സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു.


മഥുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിര്‍മത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിരഞ്ജന്‍ ജ്യോതി. ഉന്നാവോ എംപിയായ സാക്ഷി മഹാരാജും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 


ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് അസാധ്യമായ ഒരു കാലമുണ്ടായിരുന്നു. അത്തരമൊരു കാര്യം സംഭവിച്ചാല്‍ രക്തച്ചൊരിച്ചിലുണ്ടാവുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. കശ്മീരില്‍ ആരും ദേശീയപതാക കൈവശംവയ്ക്കില്ല. എന്നാല്‍, രാജ്യത്തിന് അനുകൂലമായി ഈ സര്‍ക്കാരിന് ഏതുനിയമവും കൊണ്ടുവരാന്‍ കഴിയുമെന്നും ജ്യോതി പറഞ്ഞു. 


ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് നീക്കംചെയ്യാന്‍ കഴിയുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.