Dengue fever | കോവിഡിനിടെ ഡൽഹി നിവാസികളെ വലച്ച് ഡെങ്കിപ്പനി; ഒരാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസിനേക്കാൾ കൂടുതൽ കേസുകൾ
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ കോവിഡ് കേസുകളേക്കാൾ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: കോവിഡ് -19 (Covid-19) ഭീതിക്ക് ശേഷം ഡൽഹിയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ കോവിഡ് കേസുകളേക്കാൾ കൂടുതൽ ഡെങ്കിപ്പനി (Dengue Fever) റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ 190 ഓളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, 243 ഡെങ്കിപ്പനി ബാധിതരുണ്ടായി. തിങ്കളാഴ്ച (ഒക്ടോബർ 18, 2021) ഡെങ്കിപ്പനി മൂലമുള്ള ഈ വർഷത്തെ ആദ്യത്തെ മരണവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു.
ALSO READ: India COVID Update : രാജ്യത്ത് 14,623 പേർക്ക് കൂടി കോവിഡ് രോഗബാധ; 7,643 കേസുകളും കേരളത്തിൽ നിന്ന്
ഈ വർഷം ജനുവരി മുതൽ ഒക്ടോബർ 16 വരെ, ഡൽഹിയിൽ ആകെ 723 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം 2020 ൽ ഇതേ കാലയളവിൽ 622 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. 2018 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണവും ഇക്കാലയളവിലാണ്.
ഡൽഹിയിലെ ഒരു ഡോക്ടറുടെ അഭിപ്രായത്തിൽ, ഈ വർഷം ഡെങ്കിപ്പനി പ്രധാനമായും ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്. ആശുപത്രിയിൽ വരുന്ന മൊത്തം ഡെങ്കിപ്പനി രോഗികളിൽ പകുതിയിലധികവും കുട്ടികളാണ്. കോവിഡ് -19 ഭീതിക്കിടയിൽ ഡെങ്കിപ്പനിയും വർധിച്ചത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയാകുകയാണ്. രണ്ട് രോഗങ്ങൾക്കും പനി ലക്ഷണമായി ഉള്ളതിനാൽ ഡോക്ടർമാർക്ക് രോഗനിർണയം വെല്ലുവിളിയാകുകയാണ്.
ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 7643 പേർക്ക് കോവിഡ് ബാധ, ആകെ കോവിഡ് മരണം 27,000 പിന്നിട്ടു
പ്രതിരോധമാർഗങ്ങൾ: വായു കടക്കാത്ത പാത്രത്തിൽ ശുദ്ധമായ വെള്ളം വീടുകളിൽ സൂക്ഷിക്കുക. കുടിവെള്ളമായി ഈ ജലം ഉപയോഗിക്കുക.
തുറന്ന പാത്രത്തിൽ കുടിവെള്ളം ശേഖരിക്കരുത്. എല്ലാ ആഴ്ചയും വെള്ളം മാറ്റണം. കുട്ടികൾ മുഴുനീള വസ്ത്രങ്ങൾ ധരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...