Mumbai: കേരളത്തിന്‌ പിന്നാലെ മഹാരാഷ്ട്രയിലും സിക്ക വൈറസ് സ്ഥിരീകരിച്ചു.  രാജ്യത്ത്  സിക്ക വൈറസ് സ്ഥിരീകരിക്കുന്ന  രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂനെയില്‍നിന്നുള്ള  50 കാരിയ്ക്കാണ്  സിക്ക വൈറസ്   (Zika Virus) സ്ഥിരീകരിച്ചത്.   രോഗിക്ക് ചിക്കുൻഗുനിയയും സ്ഥിരീകരിച്ചിരുന്നു. 


പൂനെ ജില്ലയിലെ ബെല്‍സര്‍  ഗ്രാമത്തില്‍  നിരവധി  പേര്‍ക്ക് പനി ബാധിച്ചതിനെത്തുടര്‍ന്ന്  സാമ്പിളുകള്‍ പരിശോധനയ്ക്കായി  പൂനെ   വൈറോളജി ലാബിലേയ്ക്ക് അയച്ചിരുന്നു.  അവയില്‍   25 പേര്‍ക്ക്  ചിക്കുൻഗുനിയയും, 3 പേര്‍ക്ക്  ഡെങ്കിയും  ഒരാള്‍ക്ക്  സിക്ക വൈറസും സ്ഥിരീകരിയ്ക്കുകയായിരുന്നു  


അതേസമയം, സിക്ക വൈറസ് സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആരോഗ്യ വകുപ്പ്  അറിയ്ക്കുന്നത്.  കൂടാതെ, ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ആരുംതന്നെ  ഇതുവരെ രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല  എന്നാണ് റിപ്പോര്‍ട്ട്.


Also Read: Zika Virus: എന്താണ് സിക്ക വൈറസ്? ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?


കൂടാതെ വൈറസ്  പെരുകുന്നത് തടയാനായി  ആരോഗ്യവകുപ്പ്  മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി  ആരോഗ്യവകുപ്പ്  ഗ്രാമീണ മേഖലയിൽ വീടുതോറും സർവേ നടത്തി. കൂടാതെ, പ്രദേശത്ത് ബോധവൽക്കരണ പരിപാടികള്‍ നടത്തുകയും വൈറസിനെക്കുറിച്ചും അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചും ഗ്രാമീണരെ  അറിയിയ്ക്കുകയും ചെയ്തു.


Also Read: Zika Virus:സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു


അതേസമയം, സിക്ക വൈറസ് ആദ്യംറിപ്പോര്‍ട്ട് ചെയ്യപ്പെട്ട  കേരളത്തില്‍ ഇതിനോടകം 63 പേര്‍ക്കാണ്  രോഗ ബാധ സ്ഥിരീകരിച്ചത്.   സംസ്ഥാനത്ത് നിലവില്‍  63 പേരാണ്  രോഗികളായുള്ളത്. ഇവരില്‍ ആരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആരോഗ്യവകുപ്പ് അറിയിയ്ക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.