Union Cabinet Reshuffle: നിയമ മന്ത്രാലയത്തില്‍ വീണ്ടും അഴിച്ചുപണി, നിയമ സഹമന്ത്രി എസ് പി സിംഗ് ബഘേലിനും സ്ഥാന ചലനം
Union Cabinet Reshuffle: ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ സഹമന്ത്രിയായി എസ് പി സിംഗ് ബഘേലിനെ നിയമിച്ചതായി രാഷ്ട്രപതിഭവന്‍ വിജ്ഞാപനം പുറത്തിറക്കി.
Union Cabinet Reshuffle: ഇന്ന് നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് സ്ഥാനമാറ്റം നല്‍കിയതിനു പിന്നാലെ നിയമ സഹമന്ത്രി എസ് പി സിംഗ് ബഘേലിനും സ്ഥാന ചലനം. ബഘേലിന് ആരോഗ്യ സഹമന്ത്രിയായാണ് പുതിയ ചുമതല നല്‍കിയിരിയ്ക്കുന്നത്.
Also Read: Kiren Rijiju: കിരണ്‍ റിജിജുവിന് സ്ഥാനമാറ്റം, അര്‍ജുന്‍ റാം മേഖ്‌വാള്‍ പുതിയ നിയമമന്ത്രി
കിരൺ റിജിജുവിനെ ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്ക് (Earth Science) മാറ്റി പകരം അർജുൻ റാം മേഘ്‌വാൾ നിയമ-നീതി മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല വഹിക്കും. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് അര്‍ജുന്‍ രാം മേഘ്‌വാളിന്‍റെ നിയമനം. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിക്ക് കീഴില്‍ മറ്റൊരു സഹമന്ത്രിയുണ്ടാകുന്ന കീഴ്വഴക്കമില്ലാത്തതാണ് എസ് പി സിംഗ് ബഘേലിന്‍റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
Also Read:
ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ സഹമന്ത്രിയായി എസ് പി സിംഗ് ബഘേലിനെ നിയമിച്ചതായി രാഷ്ട്രപതിഭവന്‍ വിജ്ഞാപനം പുറത്തിറക്കി. മുന്‍പ് മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ വിവാദത്തിലായ മന്ത്രിയാണ് ആഗ്രയില്‍ നിന്നുള്ള എം പിയായ ബഘേല്‍.
അതേസമയം, നിയമ മന്ത്രിയായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് ബഹുമതിയായി കരുതുന്നുവെന്നാണ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കിരൺ റിജിജു പ്രതികരിച്ചത്. വളരെ പെട്ടെന്നുള്ള സംഭവവികാസത്തിലാണ് അദ്ദേഹത്തിന് സ്ഥാനമാറ്റം ഉണ്ടായത്.
എന്നാല്‍, എന്തുകൊണ്ടാണ് കിരൺ റിജിജുവിൽ നിന്ന് നിയമവകുപ്പ് തട്ടിയെടുത്തത്എന്നാണ് ഇപ്പോള്‍ ഉയരുനന്‍ ചോദ്യം. ഈ 3 വലിയ കാരണങ്ങളാണ് പ്രധാനമന്ത്രി മോദിയെ ചൊടിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
1. ഏകീകൃത സിവിൽ കോഡ് തയ്യാറാക്കുന്നതിലെ കാലതാമസം
ഏകീകൃത സിവിൽ കോഡ് (Uniform Civil Code - UCC) സംബന്ധിച്ച് കേന്ദ്രസർക്കാർ കര്‍ക്കശമാണ്. എന്നാൽ അത് നടപ്പാക്കുന്നതിൽ തുടർച്ചയായ കാലതാമസം ഉണ്ടാവുന്നു. ഇത് തയ്യാറാക്കേണ്ടതും നടപ്പാക്കേണ്ടതും നിയമമന്ത്രാലയത്തിന്‍റെ ഉത്തരവാദിത്തമാണെങ്കിലും ഇതുവരെ നടപ്പാക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല. കിരൺ റിജിജുവിന് സ്ഥാനമാറ്റം ഉണ്ടാകാന്‍ ഇത് ഒരു പ്രധാന കാരണമായേക്കും.
2. ജുഡീഷ്യറിയും റിജിജുവും തമ്മിലുള്ള ഏറ്റുമുട്ടൽ
കഴിഞ്ഞ മാസങ്ങളിൽ, കിരൺ റിജിജു സുപ്രീം കോടതിയെ കുറിച്ച് തുടർച്ചയായി അഭിപ്രായം പറയുകയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു. ജുഡീഷ്യറിയും കിരൺ റിജിജുവും തമ്മിലുള്ള സംഘർഷം വളരെയധികം വർദ്ധിച്ചിരുന്നു. ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സംവിധാനം സുതാര്യമല്ലെന്നും അത് ഭരണഘടനയിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിന്‍റെ പങ്ക് വേണമെന്ന ആവശ്യം ഉയർന്നത്.
3. രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്
രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദി മന്ത്രിസഭയിലെ മാറ്റവും കാണുന്നുണ്ട്, കാരണം കിരൺ റിജിജുവിനെ നീക്കി രാജസ്ഥാനിലെ പ്രമുഖ ദളിത് നേതാവ് അർജുൻ റാം മേഘ്‌വാളിന് നിയമമന്ത്രാലയത്തിന്‍റെ ചുമതല നൽകി. രാജസ്ഥാനിലെ ദളിതരുടെ ജനസംഖ്യ ഏകദേശം 17 ശതമാനമാണ്. അർജുൻ റാം മേഘ്‌വാളിലൂടെ ദളിത് വോട്ടുകൾ ലക്ഷ്യമിടാനുള്ള ശ്രമമായാണ് ഈ നടപടി കാണുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...