Kulbhushan Jadhav Case: ഖത്തറിൽ രാജ്യദ്രോഹം ആരോപിച്ച് 8  ഇന്ത്യന്‍ നാവികരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം ഇതുവരെ തണുത്തിട്ടില്ല, അതിനിടെ പാക്കിസ്ഥാനില്‍ കുല്‍ഭൂഷൺ ജാധവ് കേസ് ചൂടുപിടിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ? 
 
8 ഇന്ത്യന്‍ നാവികര്‍ക്ക് ഖത്തര്‍ (Qatar) വധശിക്ഷ വിധിച്ചത് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഖത്തര്‍ സർക്കാരുമായി ഇന്ത്യൻ സർക്കാർ പല കാര്യങ്ങളിലും ചർച്ചകൾ നടത്തിവരികയാണ്. ഇവരുടെ ശിക്ഷയില്‍ ഇളവ് വരുത്തി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതിനിടെ, പാക്കിസ്ഥാന്‍ കുൽഭൂഷൺ ജാധവിന്‍റെ (Kulbhushan Jadhav) കേസും കുത്തിപ്പൊക്കുകയാണ്. കുൽഭൂഷൺ ജാധവിന്‍റെ    കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാനാകില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സെഹ്‌റ ബലോച്ച് പറഞ്ഞു.  


Also Read:  Delhi Pollution: ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരം, സ്കൂളുകള്‍ക്ക് 2 ദിവസം അവധി 
 
കുൽഭൂഷൺ ജാദവിന് ആശ്വാസം ലഭിക്കുമോ?


 കുൽഭൂഷൺ ജാധവ് (Kulbhushan Jadhav) ഒരു ഇന്ത്യൻ തടവുക്കാരനാണ്. പാക്കിസ്ഥാൻ സൈനിക കോടതിയാണ് കുൽഭൂഷൺ ജാധവിന് വധശിക്ഷ വിധിച്ചത്. സിവിലിയന്മാരെ വിചാരണ ചെയ്യുന്നതിൽ നിന്ന് സൈന്യത്തെ തടയാനുള്ള സുപ്രീം കോടതി വിധി കുൽഭൂഷൺ ജാധവിന്‍റെ കേസിൽ ബാധകമല്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സെഹ്‌റ ബലോച്ച് പറഞ്ഞു.


പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ വിധി എന്താണ്?


ഒക്ടോബർ 23 ന് പാക്കിസ്ഥാൻ സുപ്രീം കോടതി ഒരു ചരിത്രപരമായ വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയില്‍ മെയ് 9-ലെ അക്രമത്തിന് ശേഷം അറസ്റ്റിലായവർക്കെതിരായ സൈനിക വിചാരണ സുപ്രീം കോടതി അസാധുവാക്കിയിരുന്നു.  സുപ്രീം കോടതിയുടെ ഈ തീരുമാനം കുൽഭൂഷൺ ജാധവിന്‍റെ കേസിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്ന് മുംതാസ് സെഹ്‌റ ബലോചിനോട് മാധ്യമങ്ങള്‍ ചോദിച്ചു.


പാക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാദം


കുൽഭൂഷൺ ജാധവിന്‍റെ കാര്യത്തിൽ, മുംതാസ് സെഹ്‌റ ബലോച്ചയുടെ പ്രതികരണം മറ്റൊന്നായിരുന്നു. ഈ വിഷയത്തില്‍ തനിക്ക് നിയമവിദഗ്ധ സംഘവുമായി ചർച്ച ചെയ്യേണ്ടിവരും, എന്നാൽ, തന്‍റെ ധാരണ അനുസരിച്ച്  ഇത് മറ്റൊരു കേസാണ്. യഥാർത്ഥത്തിൽ, ഈ കേസ് ഇന്ത്യൻ നാവികസേനയിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതാണ്., അദ്ദേഹം പറഞ്ഞു.


എന്താണ് കുൽഭൂഷൺ ജാധവ് കേസ്?


2017 ഏപ്രിലിൽ കുൽഭൂഷൺ ജാധവിന് ചാരവൃത്തി, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് കുൽഭൂഷൺ ജാധവിന് കോൺസുലർ പ്രവേശനം നിഷേധിച്ചതിനെയും വധശിക്ഷയ്ക്ക് എതിരെയും ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) വെല്ലുവിളിച്ചു. ഇതിനുശേഷം, 2019 ജൂലൈയിൽ, കുൽഭൂഷൺ ജാധവിന് ഇന്ത്യൻ കോൺസുലർ പ്രവേശനം പാക്കിസ്ഥാൻ നൽകണമെന്ന് ഐസിജെ (ICJ)വിധി പുറപ്പെടുവിച്ചിരുന്നു. ഇതുകൂടാതെ, ശിക്ഷ പുനഃപരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.