New Delhi: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിരുന്നു എങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഈ സമ്മേളനത്തില്‍ നിരവധി പ്രധാന ബില്ലുകള്‍ അവതരിപ്പി ക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്ത് വന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Special Session of Parliament: പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബർ 17ന് സർവകക്ഷി യോഗം
 
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 17 ന്  സർവകക്ഷി യോഗം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.  17 ന് വൈകുന്നേരം 4.30 നാണ്  സർവകക്ഷി യോഗം നടക്കുക.  അതിനുള്ള ക്ഷണം ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ വഴി അയച്ചതായി പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വെളിപ്പെടുത്തിയിരുന്നു. 


Also Read:  Delhi-NCR: രാജ്യ തലസ്ഥാനത്ത് ഡെങ്കിപ്പനി, വൈറൽ കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം 


ഇതിനിടെ, പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഈ സമ്മേളനത്തില്‍ പാർലമെന്‍റിന്‍റെ 75 വർഷം നീണ്ട യാത്ര അനുസ്മരിയ്ക്കും. സംവിധാൻ സഭ എന്ന പ്രത്യേക ചര്‍ച്ച സമ്മേളനത്തിന്‍റെ ആദ്യ ദിവസം നടക്കും. 75 വർഷത്തെ പാർലമെന്‍ററി യാത്ര - നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ" എന്ന വിഷയത്തിൽ സെപ്റ്റംബര്‍ 18 ന് ചര്‍ച്ചകള്‍ നടക്കും.  


പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ 4 പ്രധാന ബില്ലുകള്‍ ചര്‍ച്ചയാകും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച ബില്‍ പരിഗണനയ്ക്കും പാസാക്കുന്നതിനുമായി എടുക്കും. കഴിഞ്ഞ മൺസൂൺ സമ്മേളനത്തില്‍ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. 


കൂടാതെ, 2023 ഓഗസ്റ്റ് 3-ന് രാജ്യസഭ പാസാക്കിയ 'ദി അഡ്വക്കേറ്റ്‌സ് (ഭേദഗതി) ബിൽ, 2023', 'ദി പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ, 2023', 'ദി പോസ്റ്റ് ഓഫീസ് ബിൽ, 2023'  എന്നിവയും  ലോക്‌സഭയുടെ പരിഗണനയ്ക്ക് വരും.


അതേസമയം, പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട സര്‍ക്കാര്‍ വെളിപ്പെടുത്തിയതോടെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഈ ബില്ലുകൾ അവതരിപ്പിക്കാൻ നവംബറിലെ ശീതകാല സമ്മേളനം വരെ കാത്തിരിക്കാമായിരുന്നു എന്ന് ജയറാം രമേശ് വിമർശിച്ചു.  സർക്കാരിന്‍റെ ലക്ഷ്യം മറ്റൊന്നാണ് എന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്‍റെ സമ്മർദ്ദത്തിലാണ് ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ പ്രത്യേക 5 ദിവസത്തെ സമ്മേളനത്തിന്‍റെ അജണ്ട പ്രഖ്യാപിക്കാൻ മോദി സർക്കാർ തയ്യാറായി, അദ്ദേഹം പറഞ്ഞു.


അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച ബില്‍ സഭയില്‍  കോലാഹലത്തിന് വഴിയോരുക്കാം. സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച  ഉത്തരവിനെ മറികടന്നാണ് സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുന്നത്‌. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് പകരം ഒരു കാബിനറ്റ് മന്ത്രിയെയാണ് CEC യെ തിരഞ്ഞെടുക്കാനുള്ള പാനലില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഇത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.  സർക്കാർ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിനെ അസാധുവാക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.  


പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍  ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഇന്ത്യൻ ചീഫ് ജസ്റ്റിസും അടങ്ങുന്ന മൂന്നംഗ സമിതി പാർലമെന്‍റ് നിയമനിർമ്മാണം നടത്തുന്നതുവരെ സിഇസിയെയും ഇസിയെയും തിരഞ്ഞെടുക്കുമെന്ന് മാർച്ചിൽ സുപ്രീം കോടതി വിധിച്ചിരുന്നു.  


ഈ പ്രത്യേക സമ്മേളനത്തില്‍ സഭാ നടപടികൾ പഴയ കെട്ടിടത്തിൽ നിന്ന് പുതിയസഭാ മന്ദിരത്തിലേക്ക് മാറാനാണ് സാധ്യത.  സെപ്റ്റംബര്‍ 19 ന് വിനായക ചതുര്‍ഥി ദിനത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 



    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.