അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ബിഹാറിൽ റെയിൽവേയ്ക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി റയിൽവേ അറിയിച്ചു. പ്രതിഷേധത്തിനിടയിൽ 50 കോച്ചുകളും അഞ്ച് എൻജിനുകളും കത്തി നശിച്ചുവെന്നും അറിയിച്ചിട്ടുണ്ട്. ബിഹാറിൽ തുടർച്ചയായ നാലാം ദിവസവും പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. ഇന്നും തീവണ്ടികളും റയിൽവേ സ്റ്റേഷനുകളും മറ്റും തീവെച്ച് നശിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെ തുടർന്ന് റയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകൾക്കും, കമ്പ്യൂട്ടറിനും മറ്റും നശിച്ചതായി   ദനാപൂർ റെയിൽ ഡിവിഷൻ ഡിവിഷണൽ മാനേജർ പ്രഭാത് കുമാർ പറഞ്ഞു. അതേസമയം ബിഹാറിൽ  സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. ടാർഗന സ്റ്റേഷൻ ആക്രമിച്ചതിനെ തുടർന്ന് റെയിൽവേ 241 ട്രെയിനുകളുടെ സർവീസ് താത്ക്കാലികമായി നിർത്തി വെച്ചിരുന്നു.


ALSO READ: Agnipath Protests : ബിഹാറിൽ ബന്ദ് ആഹ്വാനം ചെയ്ത് വിദ്യാർഥി സംഘടനകൾ; പിന്തുണയുമായി ആർജെഡി


സേനയിലേക്കുള്ള റിക്രൂട്ടിങ് പദ്ധതിക്കെതിരെ ഇത് നാലാം  ദിവസത്തേക്ക് പ്രക്ഷോഭം കടന്നിരിക്കുകയാണ്. ബിഹാറിൽ ആരംഭിച്ച പ്രക്ഷോഭം ഏഴ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം കനക്കുന്ന ബിഹാറിൽ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി റെണു ദേവിയുടെയും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജെയ്വാളിന്റെ വീടുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.


ബിഹാറിന് പുറമെ ഉത്തർ പ്രദേശ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും അഗ്നിപഥ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. തെലങ്കാനയിൽ സെക്കന്തരാബാദിലെ പ്രതിഷേധത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ലുധിയാനയിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. നിരവധി റയിൽവെ സ്റ്റേഷനുകൾ നശിപ്പിച്ചു.


വടക്കേ ഇന്ത്യയിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ നിരവധി ടാറിങ് സർവീസുകൾ നിർത്തി വെച്ചിരുന്നു. കർണാടക ഒട്ടാകെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ റയിൽവെ സ്റ്റേഷനുകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു.  എന്നാൽ കർണാടകയിൽ ഇതുവരെ സുരക്ഷാ പ്രശ്‍നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.



12296 ദാനാപൂർ-കെഎസ്ആർ ബെംഗളൂരു സിറ്റി പ്രതിദിന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജൂൺ 17), 22351 പട്‌ലിപുത്ര-യശ്വന്ത്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജൂൺ 17), 12295 കെഎസ്ആർ ബെംഗളൂരു-ദാനപൂർ പ്രതിദിന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജൂൺ 18), 12253 യശ്വന്ത്പൂർ 1 ആഴ്ചത്തെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് , 22352 യശ്വന്ത്പൂർ- പട്‌ലിപുത്ര പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജൂൺ 20) എന്നീ ട്രെയിൻ സർവീസുകളാണ് ഇത് വരെ നിർത്തി വെച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.