Indian Air Force Recruitment 2022: സൈന്യത്തിൻറെ അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിന് കീഴിൽ 7.5 ലക്ഷം അപേക്ഷകൾ ലഭിച്ചതായി ഇന്ത്യൻ എയർഫോഴ്സ്  അറിയിച്ചു.ജൂൺ 24 മുതലാണ് അഗ്നിവീറിനായുള്ള റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചത്. ജൂൺ അഞ്ചിന് അപേക്ഷ അവസാനിച്ചു.
 
ആകെ 7,49,899 ഉദ്യോഗാർത്ഥികളാണ് അഗ്നിവീർ വായു റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചത്. ഇതുവരെ നടത്തിയ റിക്രൂട്ട്മെൻറുകളേക്കാൾ റെക്കോർഡ് അപേക്ഷകരാണ് ഇത്തവണ അപേക്ഷിച്ചത്. അതേസമയം റിക്രൂട്ട്മെൻറ് റാലികൾ സംബന്ധിച്ച തീയ്യതി പുറത്ത് വിട്ടിട്ടില്ല. ഇത് കൂടി ആയാലെ കൂടുതൽ വ്യക്തതകൾ ഉണ്ടാവു.


COMMERCIAL BREAK
SCROLL TO CONTINUE READING

 Also Read:  Nupur Sharma Controversy: നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ സ്വത്തുക്കൾ നൽകാമെന്ന് യുവാവ്; വിവാദ വീഡിയോ പുറത്ത്


ഈ പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. അതിനുശേഷം ജൂൺ 16-ന് സർക്കാർ ഈ സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള പരമാവധി പ്രായപരിധി 21 വയസ്സിൽ നിന്ന് 23 വയസ്സായി ഉയർത്തി. അതേസമയം അഗ്നീപഥിനെതിരെ നടത്തിയ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ടവരെ സേനയിലേക്ക് ഇനി റിക്രൂട്ട് ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ: Covid updates India: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,086 പുതിയ കോവിഡ് കേസുകൾ; 19 മരണം


അതേസമയം കരസേനയുടെ തങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് അഗ്നിവീർ ജനൽ ഡ്യൂട്ടി, ടെക്നിക്കൾ ഒാൾ ആംസ്, ക്ലർക്ക്, സ്റ്റോർ കീപ്പർ, ട്രേഡ്സ്മാൻ, നാല് വർഷത്തേക്കാണ് നിയമനം. ഇക്കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേരെ സേനയിൽ സ്ഥിരപ്പെടുത്തും. നിലവിൽ കരസേനയിൽ 40,000 പേർക്കും വ്യോമ-നാവിക സേനകളിൽ 3000 പേർക്കുമാണ് നിയമനം ലഭിക്കുന്നത്. ആഗസറ്റ് മുതൽ ഒക്ടോബർ വരെ വിവിധ റിക്രൂട്ട്മെൻറ് റാലികൾ വഴിയായിരിക്കും നിയമനം നൽകുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.